കണ്ണൂര്‍:ഒന്നര വയസുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുണ്ടെന്ന് ശരണ്യ പറഞ്ഞു.പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കാമുകനോട് ഒരു മാത്ര തോന്നിയ വികാരത്തിനപ്പുറം കുറ്റബോധം കൊണ്ട് നീറുകയാണെന്ന് ശരണ്യ വ്യക്തമാക്കിയത്.
തയ്യില്‍ കടലില്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരന്റേത് കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. കടലിനോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി കുട്ടിയുടെ അമ്മ തന്നെയാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.തെളിവുകള്‍ അക്കമിട്ടു നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ശരണ്യ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.
ശരണ്യയും പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരാളുമായ് പ്രളയത്തിലായ ശരണ്യ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു
.
ഈ വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റു. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റേയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. തലയ്ക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.