FeaturedKeralaNews

ഒന്നരവയസുകാരനെ കൊന്നത് ഭര്‍ത്താവെന്ന് ആവര്‍ത്തിച്ച് ശരണ്യ,ഒടുവില്‍ മാറ്റി പറഞ്ഞ് കുറ്റസമ്മതം,ശരണ്യയുടെ കള്ളി പൊളിഞ്ഞത് ഇങ്ങനെ

കണ്ണൂര്‍:തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരന്റെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത അമ്പരപ്പോടെയാണ് നാട്ടുകാര്‍ കേട്ടത്.പോലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവില്‍ അരുംകൊലയുടെ പിന്നിലുള്ളത് സ്വന്തം അമ്മ തന്നെയാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

കാമുകനൊപ്പം സ്വസ്ഥമായി ജീവിയ്ക്കുന്നതിനായി സ്വന്തം ഭര്‍ത്താവിനെ പ്രതിക്കൂട്ടിലാക്കാനാണ് ശരണ്യം ശ്രമിച്ചത്. ഇതിനായി ആഴ്ചകള്‍ നീണ്ട ആസൂത്രണം തന്നെ നടത്തി.ആദ്യ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് പ്രണവിനെ കൊലയാളിയാക്കുന്നതിനായുള്ള നീക്കങ്ങളാണ് ശരണ്യയുടെ ഭാഗത്തുനിന്നുമുണ്ടായത്.യുക്തി ഭദ്രമായ തെളിവുകള്‍ നിരത്തി കൊലയാളി നിങ്ങള്‍ തന്നെയെന്ന് പോലീസ് സമര്‍ത്ഥിച്ചതോടെ ശരണ്യയ്ക്ക് കീഴടങ്ങാതെ തരമില്ലായിരുന്നു.

കുറ്റം കൃത്യം തെളിയും മുമ്പ്ശരണ്യ പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്

1.മൂന്നു മാസത്തിനുശേഷമാണു കഴിഞ്ഞ ശനിയാഴ്ച പ്രണവ് വീട്ടില്‍ വന്നത്.
2.അന്നു വീട്ടില്‍ തങ്ങണമെന്നു നിര്‍ബന്ധം പിടിച്ചു. അച്ഛന് ഇഷ്ടമല്ലാത്തതിനാല്‍, അച്ഛന്‍ മീന്‍പിടിക്കാന്‍ കടലില്‍ പോകുന്ന ഞായറാഴ്ച വരാന്‍ ആവശ്യപ്പെട്ടു.
3.ഞായറാഴ്ച പ്രണവ് വീട്ടിലെത്തി.

4.ശരണ്യയും പ്രണവും കുഞ്ഞും രാത്രിയില്‍ ഒരു മുറിയില്‍ ഉറങ്ങാന്‍ കിടന്നു.

5പുലര്‍ച്ചെ മൂന്നോടെ കുഞ്ഞ് എഴുന്നേറ്റു കരഞ്ഞു. കുഞ്ഞിന് വെള്ളം കൊടുത്ത ശേഷം പ്രണവിനൊപ്പം കിടത്തി.
6.ചൂടുകാരണം താന്‍ ഹാളില്‍ കിടന്നു.
7.രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണര്‍ത്തുമ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു മനസ്സിലായത്.

തെളിവുകള്‍ എതിരായതോടെ മാറ്റിപ്പറഞ്ഞത്:

1.ഭര്‍ത്താവു ഞായറാഴ്ച രാത്രി വീട്ടില്‍ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും താന്‍ ആസൂത്രണം ചെയ്തു.
2.ഞായറാഴ്ച രാത്രി മൂന്നു പേരും ഒരു മുറിയില്‍ ഉറങ്ങാന്‍ കിടന്നു.
3.പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് കുഞ്ഞുമായി ഹാളിലെത്തി.
4.കുഞ്ഞിനെ എടുക്കുന്നതു കണ്ട പ്രണവിനോട്, മുറിയില്‍ ചൂടായതിനാല്‍ ഹാളില്‍ കിടക്കുന്നുവെന്നു മറുപടി നല്‍കി.

5.ഹാളിലെ കസേരയില്‍ കുറച്ചുനേരം ഇരുന്നശേഷം പിന്‍വാതില്‍ തുറന്നു കുഞ്ഞുമായി പുറത്തേക്ക്.
6.50 മീറ്റര്‍ അകലെയുള്ള കടല്‍ഭിത്തിക്കരികില്‍ എത്തിയശേഷം മൊബൈല്‍ വെളിച്ചത്തില്‍ താഴേക്കിറങ്ങി.
7.കുഞ്ഞിനെ കടല്‍ഭിത്തിയില്‍ നിന്നു താഴേക്കു വലിച്ചിട്ടു.
8.കല്ലുകള്‍ക്കിടയില്‍ വീണ കുഞ്ഞു കരഞ്ഞു.

9.കരച്ചില്‍ ആരും കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിന്റെ മുഖം പൊത്തി.
10.വീണ്ടും ശക്തിയായി കരിങ്കല്‍ക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിഞ്ഞു.
11തിരിച്ചുവീട്ടിലെത്തി അടുക്കളവാതില്‍ വഴി അകത്തു കയറി ഹാളില്‍ ഇരുന്നു, കുറച്ചു നേരം കഴിഞ്ഞു കിടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button