മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ പോരാട്ടങ്ങള്‍ മാറ്റിവച്ചു. അടുത്ത മാസം മഞ്ചേരിയില്‍ നടത്താന്‍ തീരുമാനിച്ച പോരാട്ടങ്ങളാണ് മാറ്റി വച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെയായിരുന്നു ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ നടത്താന്‍ നേരത്തെ എഐഎഫ്എഫ് തീരുമാനിച്ചിരുന്നത്. കൊവിഡ് സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഫെബ്രുവരി മൂന്നാം വാരത്തില്‍ പുതിയ തീയതി സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ അധികൃതര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഫുട്ബോള്‍ ഫെഡറേഷനും പ്രാദേശിക സംഘാടകരും ചര്‍ച്ച നടത്തി തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. കാണികളെ പ്രവേശിപ്പിക്കാതെ ടൂര്‍ണമെന്റ് നടത്തുന്നതിന് സംഘാടകര്‍ താത്പര്യം പ്രകടിപ്പിച്ചില്ല.