ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു; അടിച്ചെടുത്തത് ഇതിഹാസ നേട്ടം

ഹാട്രിക് സിക്‌സ്, തകര്‍ത്താടി സഞ്ജു, വെടിക്കെട്ടോടെ രോഹനും; ഛത്തീസ്ഗഢിനെ തകര്‍ത്ത് കേരളം

ഡൽഹി: ടി-20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ നമീബിയക്കെതിരെ 22 റൺസ് നേടി സഞ്ജു സാംസൺ മടങ്ങി. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ  എട്ട് പന്തിൽ നിന്നും 22 റൺസ് നേടിയാണ് മടങ്ങിയത്. ഒരു ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളുമാണ് സഞ്ജു അടിച്ചെടുത്തത്.

ഇതോടെ ടി-20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരമായും സഞ്ജു ചരിത്രമെഴുതി. 2010 ടി-20 ലോകകപ്പിൽ അരങ്ങേറ്റ മത്സരത്തിൽ മൂന്ന് സിക്സുകൾ നേടിയ മുരളി വിജയുടെ റെക്കോർഡിനൊപ്പവും സഞ്ജുവെത്തി. രോഹിത് ശർമ്മ, ഇർഫാൻ പത്താൻ, വിരാട് കോഹ്‌ലി, റിഷബ് പന്ത് എന്നിവർ തങ്ങളുടെ അരങ്ങേറ്റ മത്സരത്തിൽ രണ്ട് വീതം സിക്സുകൾ നേടിയിട്ടുണ്ട്. 

അതേസമയം മത്സരത്തിൽ ഇഷാൻ കിഷൻ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 21 പന്തിൽ 61 റൺസ് നേടിയാണ് ഇഷാൻ കിഷൻ കരുത്തുകാട്ടിയത്. ആറ് ഫോറുകളും അഞ്ചു സിക്സുകളുമാണ് ഇഷാൻ നേടിയത്. 

ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിനാണ് ഇന്ത്യ വീഴ്ത്തിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന അമേരിക്ക 132 റൺസിന്‌ പുറത്തായി. ഈ മത്സരത്തിലും വിജയം തുടരാനാവും സൂര്യകുമാർ യാദവും സംഘവും ലക്ഷ്യം വെക്കുക. 

Sanju Samson returned to the T20 World Cup with a 22-run knock against Namibia on his debut. He returned to the Arun Jaitley Stadium in Delhi after scoring 22 runs off eight balls. Sanju hit one four and three huge sixes. With this, Sanju also made history as the Indian batsman to hit the most sixes on debut in the T20 World Cup.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News