ന്യൂഡൽഹി: ഔദ്യോഗിക പരിപാടികൾക്കും സ്കൂളിൽ ദേശീയഗാനം ചൊല്ലുന്നതിനും മുമ്പ് വന്ദേമാതരത്തിലെ എല്ലാ ശ്ലോകങ്ങളും ചൊല്ലുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് (AIMPLB). കേന്ദ്ര സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് വിരുദ്ധവുമാണെന്ന് ബോർഡ് വ്യക്തമാക്കി.
ബോർഡ് ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് ഫസ്ലുർ റഹീം മുജദ്ദിദിയാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധവും, മതസ്വാതന്ത്ര്യത്തിനും മതേതര മൂല്യങ്ങൾക്കും എതിരും, സുപ്രീം കോടതി വിധിക്ക് വിരുദ്ധവും, മുസ് ലിംകളുടെ മതവിശ്വാസങ്ങൾക്ക് വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ ഈ തീരുമാനം മുസ് ലിംകൾക്ക് പൂർണ്ണമായും അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രബീന്ദ്രനാഥ ടാഗോറിന്റെ ഉപദേശങ്ങളെയും ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളെയും തുടർന്ന്, വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മതേതര സർക്കാരിന് ഒരു മതത്തിന്റെ വിശ്വാസങ്ങൾ മറ്റ് മതങ്ങളുടെ അനുയായികളുടെ മേൽ നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം എഴുതിയതെന്നും ദുർഗ്ഗയെയും മറ്റ് ദേവതകളെയും ആരാധിക്കുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ തീരുമാനം നടപ്പിലാക്കുന്നതിന് പിന്നിലെ രാഷ്ട്രീയ പരിഗണനകൾ എന്തുതന്നെയായാലും, മുസ് ലിംകൾക്ക് ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് ശ്ലോകങ്ങൾ മതേതര മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അവയുടെ പാരായണത്തിന് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ കോടതികൾ തന്നെ വിധിച്ചിട്ടുണ്ട്. അതിനാൽ, കേന്ദ്ര സർക്കാർ ഉടൻ വിജ്ഞാപനം പിൻവലിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. സർക്കാർ തീരുമാനത്തിനെതിരെ കോടതിയിൽ ചേദ്യം ചെയ്യാനാണ് നിലവിൽ ബോർഡിന്റെ നീക്കം.
The All India Muslim Personal Law Board (AIMPLB) has expressed strong opposition to the Union Home Ministry’s recent order mandating the recitation of all six stanzas of ‘Vande Mataram’ at official government functions and in schools. The Board’s General Secretary, Maulana Mohammed Fazlur Rahim Mujaddidi, described the move as “unconstitutional” and a violation of the religious freedom guaranteed under the Indian Constitution.


