മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണെ (Sanju Samson) ഉള്‍പ്പെടുത്തി. രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്ന.് രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനവും. ശുഭ്മാന്‍ ഗില്ലിനെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവിളിച്ചു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചില്ല.
ആദ്യമായിട്ടല്ല, സഞ്ജു ഏകദിന ടീമിലെത്തുന്നത്. നേരത്തെ, ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലും സഞ്ജു കളിച്ചിരുന്നു. 46 റണ്‍സാണ് അന്ന് സഞ്ജു നേടിയത്.
#TeamIndia ODI squad:
— BCCI (@BCCI) July 6, 2022
Shikhar Dhawan (C), Ravindra Jadeja (VC), Ruturaj Gaikwad, Shubman Gill, Deepak Hooda, Suryakumar Yadav, Shreyas Iyer, Ishan Kishan (WK), Sanju Samson (WK), Shardul Thakur, Yuzvendra Chahal, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Arshdeep Singh
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്ാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
ജൂലൈ 22ന് പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും (24, 27) ഏകദിനങ്ങള്‍ ഇതേ വേദിയില്‍ തന്നെ നടക്കും. ശേഷം അഞ്ച് ടി20 മത്സരങ്ങളിലും ഇരുവരും നേര്‍ക്കുനേര്‍ വരും.
ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ സീരീസില്‍ സഞ്ജു സാംസണ്‍ അവഗണിക്കപ്പെട്ടതില്‍ സമൂഹമാധ്യങ്ങളില്‍ രോഷം അണപൊട്ടിയൊഴുകിയിരുന്നു.ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആദ്യ ടി20യില്‍ മാത്രം സഞ്ജുവിനെ ഉള്‍പ്പെടുത്തിയതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. മതിയായ അവസരം നല്‍കാതെയാണ് സഞ്ജുവിനെ ബിസിസിഐ അവഗണിക്കുന്നതെന്നാണ് വിമര്‍ശനം.
ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഫോര്‍ സഞ്ജു സാംസണ്‍ എന്ന ഹാഷ് ടാഗടക്കം ട്വിറ്ററില്‍ നിറഞ്ഞു.അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രം അവസരം ലഭിച്ച സഞ്ജു മിന്നിയിരുന്നു. 77 റണ്‍സ് നേടിയ താരത്തിന് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവാനും സാധിച്ചു.
ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റിനു ശേഷം രണ്ടും മൂന്നും ടി20കള്‍ക്കായി വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ തിരിച്ചെത്തുന്നതോടെയാണ് സഞ്ജുവിന് സ്ഥാനം നഷ്ടമായത്.
പല മത്സരങ്ങളിലും തുടര്‍ച്ചയായി പരാജയപ്പെട്ട റിഷഭ് പന്തിന് വീണ്ടും അവസരം നല്‍കുമ്പോള്‍ സഞ്ജുവിനെ അവഗണിക്കുന്നത് നീതി കേടാണെന്നാണ് ആരാധകര്‍ പറയുന്നത്. ടി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജു ഉണ്ടാവില്ലെന്ന വ്യക്തമായ സൂചനയാണിത്. ബിസിസിഐ അവരുടെ അനീതികൊണ്ട് രാജ്യത്തെ മുഴുവന്‍ സഞ്ജുവിന്റെ ആരാധകരാക്കിയെന്നും പറയുന്നവരുണ്ട്.
ഇതോടെ സഞ്ജു രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കണമെന്നും അല്ലെങ്കില്‍ ഓസ്‌ട്രേലിയയ്‌ക്കോ, ഇംഗ്ലണ്ടിനോ വേണ്ടി കളിക്കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. 2015ല്‍ ദേശീയ കുപ്പായത്തില്‍ അരങ്ങേറിയ സഞ്ജു പലപ്പോഴും ടീമിന് അകത്തും പുറത്തുമാണ്. ഏഴ് വര്‍ഷത്തിനിടെ 14 ടി20കളിലും ഒരു ഏകദിനത്തിലുമാണ് സഞ്ജുവിന് അവസരം ലഭിച്ചത്.
അതേസമയം അയര്‍ലന്‍ഡ് പര്യടനത്തിന്റെ ഭാഗമായിരുന്ന ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഉമ്രാന്‍ മാലിക് എന്നിവര്‍ പരമ്പരക്കുള്ള ടീമില്‍ ഇടം നേടി. കളിച്ച ഒരു ഏകദിനത്തില്‍ 46 റണ്‍സ് നേടാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഫോര്‍മാറ്റില്‍ പിന്നീട് താരത്തെ പൂര്‍ണമായും അവഗണിച്ചെന്നും ആരാധകര്‍ പറയുന്നു.