- Advertisement -
ആലപ്പുഴ: ആലപ്പുഴയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആര്യാട് ഐക്യഭാരതം സ്വദേശി സ്വാതി (28) ആണ് മരിച്ചത്. ഭർത്താവ് സുമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 6 ന് ഭർതൃവീട്ടിലാണ് സ്വാതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമിത്തിന് എതിരെ സ്വാതിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു. സുമിത്ത് തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് സ്വാതി വീട്ടുകാരോട് പറഞ്ഞിരുന്നതായാണ് പരാതിയിൽ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News