പുഷ്പയുടെ രണ്ടാം ഭാഗത്തിൽ നിന്നും ഫഹദ് ഫാസിൽ പിന്മാറി, കാരണം ഇതാണ്!
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെആവേശത്തിലാക്കിയ ചിത്രമായിരുന്നു ‘പുഷ്പ. മലയാളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ സ്റ്റാറാണ് ഫഹദ് ഫാസിലെന്ന് ചിത്രത്തിലൂടെ തെളിയിച്ചിരുന്നു . പുഷ്പയിലെ ഫഹദിന്റെ പ്രകടനം അദ്ഭുതപ്പെടുത്തിയെന്നും അല്ലു അർജുനുപാഡ പറഞ്ഞിരുന്നു
നിലവിൽ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ആസ്വാദകർ.രണ്ടാം ഭാഗം പുഷ്പ: ദി റൂളിന്റെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തിരക്കഥ ജോലികൾ പുരോഗമിക്കുകയാണ്.
സിനിമയുടെ ചിത്രീകരണം ആരംഭിച്ചാൽ രണ്ട് മാസത്തിനുള്ളിൽ തന്നെ തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ നിർമ്മാണം വൈകുന്നത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു.പൊലീസ് ഉദ്യോഗസ്ഥനായ ഭൻവർ സിങ് ശെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. അതേസമയം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കെ ഫഹദ് ഫാസിൽ സിനിമയിൽ നിന്നും പിന്മാറിയെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
വിജയ് സേതുപതിയും പുഷ്പയിൽ ഭാഗമായതാണ് പിന്മാറ്റത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ഇന്ത്യയിലുടനീളം ഡിമാൻഡുള്ള രണ്ട് തിരക്കുള്ള തെന്നിന്ത്യൻ അഭിനേതാക്കളാണ്.
അടുത്തിടെ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസന്റെ വിക്രം എന്ന സിനിമയിൽ ഇരുവരും സ്‌ക്രീൻ സ്പേസ് പങ്കിട്ടിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്നുവെന്ന വിവരം പുറത്തുവരുന്നത്. നേരത്തെ കെജിഎഫ് 2വിന്റെ വൻ വിജയം പുഷ്പയുടെ തിരക്കഥയിൽ മാറ്റം വരുത്തുന്നുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പുഷ്പയുടെ ആദ്യ ഭാഗം റിലീസ് ചെയ്തപ്പോൾ എല്ലാവരേയും അതിശയിപ്പിച്ചത് ഫഹദ് ഫാസിലിന്റെ വില്ലൻ വേഷമായിരുന്നു. ഇരുവരും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവെച്ചത്. അതുകൊണ്ട് കൂടിയാണ് കമൽഹാസൻ ചിത്രം വിക്രം വലിയ വിജയമായത്.
സുകുമാർ സംവിധാനം ചെയ്ത അല്ലു അർജുന്റെ പുഷ്പയുടെ ആദ്യ ഭാഗത്തിൽ ഫഹദ് ഫാസിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും അവസാന അരമണിക്കൂറിൽ മാത്രമാണ് അദ്ദേഹം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.
എസ്.പി ഭൻവർ സിങ് ശെഖാവത്തായുള്ള ഫഹദിന്റെ കൂടുതൽ പ്രകടനം രണ്ടാം ഭാഗത്തിൽ കൂടുതൽ കാണാമെന്ന പ്രതീക്ഷയിൽ പ്രേക്ഷകർ കാത്തിരിക്കുമ്പോഴാണ് ഫഹദ് സിനിമയിൽ നിന്നും പിന്മാറിയെന്ന റിപ്പോർട്ട് വരുന്നത്.
രണ്ടാംഭാഗത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വില്ലൻ കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കാൻ പോകുന്നത്
പുഷ്പ സംവിധായകൻ സുകുമാറിൻറെ അടുത്ത സുഹൃത്താണ് വിജയ് സേതുപതി. വിക്രത്തിലെ തന്റെ സഹതാരം പുഷ്പയിലും അഭിനയിക്കുന്നതാണ് ഫഹദിന്റെ പിന്മാറ്റത്തിന് കാരണമെന്നും റിപ്പോർട്ടുണ്ട്. ഇത്തരം വാർത്തകൾ വരുമ്പോഴും പുഷ്പയിൽ നിന്നും ഫഹദ് പിന്മാറിയിട്ടില്ലെന്നാണ് അണിയറപ്രവർത്തകരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ചിത്രത്തിൽ ക്ലീൻ ഷേവ് ചെയ്ത തലയുമായി താരം പ്രത്യക്ഷപ്പെടുന്നതിനാൽ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കുന്നത് വരെ പുതിയ ചിത്രങ്ങളിൽ അഭിനയിക്കുന്നതും ഫഹദ് നിർത്തിയെന്നും റിപ്പോർട്ടുണ്ട്.