ആകാശ ഊഞ്ഞാലിൽ സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ വൈറൽ

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട യുവനടിയായി മാറിയയാളാണ് സാനിയ ഇയ്യപ്പന്‍. പുത്തന്‍ ട്രെന്‍ഡി വസ്‌ത്രങ്ങളണിഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും താരം ഇടയ്‌ക്കിടെ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കാറുണ്ട്.

തൂവെള‌ള ഷിഫോണ്‍ ഗൗണില്‍ ഊഞ്ഞാലിലിരിക്കുന്ന ചിത്രങ്ങളാണ് താരം പുതുതായി ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തി‌രിക്കുന്നത്. ഹീര എന്ന സ്വര്‍ഗത്തിലെ രാജ്ഞി എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും ഇതിനകം ചിത്രങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞു. വാഗമണില്‍ വച്ച്‌ ജിക്‌സണ്‍ ഫ്രാന്‍സിസാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. കോണ്‍സെ‌പ്‌റ്റും സ്‌റ്റൈലിംഗും ലക്ഷ്‌മീ സനീഷ്.

ക്വീന്‍ എന്ന ചിത്രത്തിലെ നായികയായി പിന്നീട് ലൂസിഫര്‍, ദി പ്രീസ്‌റ്റ് തുടങ്ങി ഹിറ്ര് ചിത്രങ്ങളില്‍ സാനിയ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു. ദുല്‍ക്ക‌ര്‍ നായകനായ സല്യൂട്ട് ആണ് നടിയുടെ പുറത്തിറങ്ങാനുള‌ള ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News