24.9 C
Kottayam
Saturday, June 6, 2026

പാനൂരിലെ ഒന്നര വയസുകാരിയുടേത് കൊലപാതകമെന്ന് പോലീസ്; ഒളിവില്‍ കഴിയുന്ന പിതാവിനെ കുറിച്ച് സൂചന ലഭിച്ചു

Must read

കണ്ണൂര്‍: പാനൂരിലെ ഒന്നര വയസുകാരിയുടേത് കൊലപാതകമെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍. ഒളിവില്‍ കഴിയുന്ന ഷിജുവിനെ കുറിച്ച് സൂചനകള്‍ ലഭിച്ചെന്ന് സിറ്റി പോലീസ് കമ്മിഷന്‍ ആര്‍ ഇളങ്കോ പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാണെന്നും പ്രതിയെ കുറിച്ച് ലഭിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. അന്‍വിതയെ കൊലപ്പെടുത്തിയതിനും സോനയെ കൊല്ലാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ വ്യക്തമാക്കി.

പാനൂര്‍ പാത്തിപ്പാലത്ത് അമ്മയെയും കുഞ്ഞിനേയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയത് ഇന്നലെയാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പാത്തിപ്പാലം വളള്യായി റോഡില്‍ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരുഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാര്‍ ഓടിയെത്തി സോനയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര വയസ്സുകാരി അന്‍വിത മരിച്ചു.

ഭര്‍ത്താവിന്റെ കൂടെ ബൈക്കില്‍ രണ്ടു പേരും പുഴക്ക് സമീപത്ത് എത്തുകയായിരുന്നുവെന്നാണ് വിവരം. ബൈക്ക് പുഴയുടെ സമീപത്ത് കണ്ടടുത്തു. ഭര്‍ത്താവ് ഷിനുവിനെ പരിസരത്ത് കണ്ടെത്തിയിട്ടില്ല. ഇയാള്‍ക്കായി കതിരൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഷിനു പുഴയിലേക്ക് തള്ളി വിട്ടതായി സോന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് ഇന്നലെ തന്നെ മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week