24.1 C
Kottayam
Sunday, June 7, 2026

പൃഥിരാജിനോട് അറപ്പും വെറുപ്പും, മലയാളത്തിലെ ഏറ്റവും ഓവർ റേറ്റഡ് സിനിമാക്കാരൻ, ആഞ്ഞടിച്ച് സംഗീത ലക്ഷ്മണ

Must read

കൊച്ചി:ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമാണ് കടുവ. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക.

മാസ്സ് ആക്ഷന്‍ പടമാണ് ഇതെന്നാണ് സൂചന. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങള്‍ പൃഥ്വിരാജും കടുവയുടെ അണിയറപ്രവര്‍ത്തകരും നല്‍കിയിരുന്നു. ഈ അഭിമുഖങ്ങളെയും ഇതില്‍ പൃഥ്വി പറയുന്ന കാര്യങ്ങളെയും വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. മമ്മൂട്ടിയും മോഹന്‍ലാലും പോലും ഇക്കാലമത്രയും പറയാതിരുന്ന തളളാണ് പൃഥ്വിരാജ് തന്നെ കുറിച്ചും, തന്റെ സിനിമകളെ കുറിച്ചും തള്ളി മറിക്കുന്നതെന്ന് സംഗീത ഫേസ്‌ബുക്കില്‍ കുറിച്ചു. മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതില്‍ ഏറ്റവും ഓവര്‍റേറ്റഡ് സിനിമാക്കാരനാണ് പൃഥ്വിയെന്ന് സംഗീത പറയുന്നു.

സംഗീത ലക്ഷ്മണയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

സിനിമാ പ്രമോഷന്‍ എന്ന പേരും പറഞ്ഞ് എന്തൊരു വെറുപ്പിക്കിലാണിത് ന്റ പൊന്നോ! ‘കടുവ’ എന്നൊരു സിനിമ. ഹോ! മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതില്‍ ഏറ്റവും ഓവര്‍റേറ്റഡ് സിനിമാക്കാരനായ പ്രിത്വിരാജിന്റെ നേതൃത്വത്തില്‍ ‘കടുവ’ സിനിമയിലെ അഭിനേതാക്കള്‍ വന്നിരുന്ന് പരസ്പരം തള്ളാട് തള്ള്! പ്രമോഷന്‍ പരിപാടി തന്നെ 5 മിനിട്ട് തികച്ച്‌ കണ്ടിരിക്കാന്‍ വയ്യാത്ത വിധം അസഹനീയം എങ്കില്‍ സിനിമയുടെ കാര്യം ഊഹിക്കാമല്ലോ! അല്ലെങ്കില്‍ തന്നെ, മമ്മൂട്ടിയും മോഹന്‍ലാലും പോലും ഇക്കണ്ട കാലമത്രയും പറയാതിരുന്ന മാതിരിയുള്ള തളളാണ് പ്രിത്വിരാജ് തന്നെ ഓനെ കുറിച്ചും ഓന്റെ സിനിമകളെ കുറിച്ചും സ്വയം ഇരുന്ന് തള്ളി മറിക്കുന്നത്!

- Advertisement -

സുകുമാരന്‍ എന്ന നടനെ നമ്മള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ നടനവും സംഭാഷണശൈലിയും സ്വരവും സൗന്ദര്യവും നമ്മളെ ഭ്രമിപ്പിച്ചിട്ടുള്ളത് കൊണ്ടാണ്. സ്വയം ഇരുന്ന് തള്ള് തള്ളി അദ്ദേഹം നമ്മളെ വെറുപ്പിച്ചിട്ടില്ലാത്തത് കൊണ്ടാണ്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇപ്പോഴും സുകുമാരനെ TV സ്ക്രീനില്‍ നമ്മുടെ കണ്ണില്‍ പെട്ടാല്‍ അദ്ദേഹം സക്രീനില്‍ നിന്ന് മറയുന്നത് വരെ കണ്ടിരുന്നു പോകുന്നത്, കേട്ടിരുന്ന് പോകുന്നത് അത് കൊണ്ടാണ്. വീട്ടില്‍ തന്നെ ലഭ്യമായിരുന്ന ഈ ഗുണപാഠം എന്തേ സുകുമാരന്റെ മകന്‍ പഠിക്കാതെ പോയി?

- Advertisement -

മാത്രമല്ല, ഈ വിവേക് ഒബറോയ് എന്ന ബിലോ ആവറേജ് ബോളിവുഡ് നടന്‍ മലയാള സിനിമകളില്‍ ഇങ്ങനെ ചുറ്റി തിരിഞ്ഞ് കളിക്കുന്നത് ബോളിവുഡിന് ഓനൊരു വേസ്റ്റ് ആയതോണ്ടാണോ അതോ ഇവിടുള്ള ഉണ്ണിമുകുന്ദന്‍, ഇന്ദ്രജിത്ത്, ടോവിനോ, ജയസൂര്യ പോലുള്ളവര് ഓബറോയിയേക്കാള്‍ ബിലോ ആവറേജ് അഭിനേതാക്കളായത് കൊണ്ടാണോ? All in all, accurately; the promotional programs doing rounds now for ‘കടുവ’ gets . Does not excite me any bit to reach the theatres or even to wait for it’s OTT release. Not a bit alluring, in fact…it sucks!! 冷冷冷 YouTube ല്‍ പ്രിത്വിരാജ്/Actor Prithvi Raj, കടുവ /kaduva എന്നീ വാക്കുകള്‍ തല്‍ക്കാലം ബ്ലോക്ക് ചെയ്തു. എന്റെ പരിഹാരം അങ്ങനെയാണ്.

‘കടുവ’ സിനിമ കാണാനുള്ളവര് പോയി കാണുക. ഒരു പരീക്ഷണത്തിന് ഞാനില്ല എന്ന് മാത്രമാണ് ഞാനിവിടെ പറഞ്ഞ് വെച്ചത്. ഇത്രയും പറഞ്ഞതിന്, സുകുമാരന്റെ ആരാധികയായ എന്നെ അവഹേളിക്കാന്‍ പ്രിത്വിരാജിന്റെ ഫാന്‍സ് പോയി എന്റെ അച്ഛനെയും എന്റെ മുന്‍ഭര്‍ത്താവിനെയും എന്റെ മക്കളെയും വിളിച്ചോണ്ട് വന്ന് കൂട്ട് നിര്‍ത്തണ്ട. സുകുമാരന്‍ എന്ന അതുല്യനടനോട് എനിക്ക് ഇപ്പോഴും തോന്നുന്ന ഇഷ്ടത്തിനും മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതില്‍ ഏറ്റവും ഓവര്‍റേറ്റഡ് സിനിമാക്കാരനായ പ്രിത്വിരാജിനോട് എനിക്ക് തോന്നുന്ന വെറുപ്പിനും അറപ്പിനും അവര്‍ക്കൊന്നും ഒരു പങ്കുമില്ല. സത്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week