24.1 C
Kottayam
Sunday, June 7, 2026

ഫ്രീക്കന്മാർക്ക് എട്ടിൻ്റെ പണി,ബാര്‍ബര്‍മാരെ വിളിച്ചുവരുത്തി മുടി വെട്ടിച്ച് ഹെഡ്‌മാസ്‌റ്റര്‍

Must read

ചെന്നൈ: പുത്തന്‍ഫാഷനില്‍ നീട്ടിവളര്‍ത്തിയും പ്രത്യേകമായി വെട്ടിയും സൂക്ഷിച്ചിരുന്ന മുടിയുമായി സ്‌കൂളിലെത്തിയ കുട്ടികള്‍ക്കെല്ലാം ഇന്നലെ വളരെ വിഷമത്തോടെയേ വീട്ടില്‍ പോകാനായുള‌ളു.

തമിഴ്‌നാട്ടിലെ തിരുവളളൂര്‍ ജില്ലയില്‍ ഗുമ്മിഡിപൂണ്ടി സര്‍ക്കാര്‍ സ്‌കൂളിലാണ് കഴിഞ്ഞദിവസം ഇങ്ങനെയൊരു സംഭവമുണ്ടായത്.

ഇടവേളയ്‌ക്ക് ശേഷം വീണ്ടും സ്‌കൂള്‍ ആരംഭിച്ചതോടെ പഠിക്കാനെത്തിയ കുട്ടികളുടെ തലയിലെ പരീക്ഷണങ്ങള്‍ ഹെഡ്‌മാസ്‌റ്റര്‍ അയ്യപ്പന് ഒട്ടും ഇഷ്‌ടമായില്ല. മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ളാസിലും കയറിയിറങ്ങി ഇങ്ങനെ ഫാഷന്‍ തലമുടിയില്‍ നടത്തിയ നൂറോളം കുട്ടികളെ ഹെഡ്‌മാസ്‌റ്റര്‍ പിടികൂടി.

- Advertisement -

ശേഷം ഇവരുടെ മുടി വെട്ടാന്‍ പോകുകയാണെന്ന് വീട്ടില്‍ വിളിച്ചറിയിച്ചു. പിന്നെ ബാര്‍ബര്‍മാരെ വിളിച്ചുവരുത്തി കുട്ടികളുടെ മുടിയെല്ലാം വെട്ടിയൊതുക്കി. പഠിക്കാന്‍ വരുന്ന കുട്ടികള്‍ വലിയ പരിഷ്‌കാരമൊന്നും തലയില്‍ കാണിക്കേണ്ട പഠിച്ചാല്‍ മതിയെന്നാണ് പ്രധാന അദ്ധ്യാപകന്‍ നിലപാടെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week