‘ഇവിടൊന്നും വേണ്ട്രാ, കെ റെയില്‍ വേണ്ട്രാ… കെ ഫോണ്‍ വേണ്ട്രാ, ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ’; പ്രതിഷേധങ്ങളില്‍ സന്ദീപാനന്ദ ഗിരിയുടെ മറുപടി വൈറല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിക്കെതിരെ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ക്ക് മറുപടിയുമായി സ്വാമി സന്ദീപാനന്ദ ഗിരി. പരിഹാസ രൂപേണ കവിതയെഴുതിയാണ് മറുപടി നല്‍കിയിരിക്കുന്നത്. ഇവിടൊന്നും വേണ്ട്രാ, കെ റെയില്‍ വേണ്ട്രാ…കെ ഫോണ്‍ വേണ്ട്രാ, ഗെയ്ല്‍ പൈപ്പ് വേണ്ട്രാ, ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ… എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നിപ്പയും കോവിഡും പുറകെ നടന്നിട്ടും വല വീശി എറിഞ്ഞിട്ടും വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് ചേര്‍ത്ത് പിടിച്ച പിണറായി വിജയന്‍. വേണ്ട്രാ.കിറ്റ് വേണ്ട്രാ പെന്‍ഷന്‍ വേണ്ട്രാ..പെറ്റ തള്ള പോലും സഹിക്കാത്ത ചാണകത്തില്‍ കുളിച്ചിട്ട് രീേൌാല െവലിച്ചു കേറ്റി തേരാ പാരാ നടന്നിട്ടും പാത്രം കൊട്ടി ശംഖ് വിളിച്ച് ബാങ്കില്‍ ക്യൂ നിന്നത് മിച്ചം 15 ലക്ഷം no reply എന്നാലും, ഇവിടൊന്നും വേണ്ട്രാ…. എന്നും സന്ദീപാനന്ദ ഗിരി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇവിടൊന്നും വേണ്ട്രാ”
കെ റെയില്‍ വേണ്ട്രാ…കെ ഫോണ്‍ വേണ്ട്രാ GAIL പൈപ്പ് വേണ്ട്രാ
ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ
love വേണ്ട്രാ..നമുക്ക് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
മുട്ടി മുട്ടി മാസ്‌ക്കിടാതെ നടക്കാന്‍
തൊട്ടൊരുമ്മി ഇരിക്കാന്‍
24/7 full dating കളിക്കാന്‍
ന്നാലും കെഫോണ്‍ വേണ്ട്രാ
silverline വേണ്ട്രാ…കെഎഫ് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
പ്രളയം വന്നപ്പോ
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി.
നിപ്പയും കോവിഡും
പുറകെ നടന്നിട്ടും
വല വീശി എറിഞ്ഞിട്ടും
വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് ചേര്‍ത്ത് പിടിച്ച പിണ്രായി വിജയന്‍ വേണ്ട്രാ.
കിറ്റ് വേണ്ട്രാ പെന്‍ഷന്‍ വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
പെറ്റ തള്ള പോലും സഹിക്കാത്ത ചാണകത്തില്‍ കുളിച്ചിട്ട്
costumes വലിച്ചു കേറ്റി തേരാ പാരാ നടന്നിട്ടും
പാത്രം കൊട്ടി ശംഖ് വിളിച്ച് ബാങ്കില്‍ ക്യൂ നിന്നത് മിച്ചം
15 ലക്ഷം no reply എന്നാലും,
ഇവിടൊന്നും വേണ്ട്രാ……

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News