കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു ആറു പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടു കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായി. ഇന്നലെ വൈകീട്ടു മുതലാണ് കുട്ടികളെ കാണാതായത്.കാണാതായവരെല്ലാം കോഴിക്കോട് ജില്ലക്കാരാണ്. കാണാതായ പെണ്‍കുട്ടികളില്‍ സഹോദരിമാരും ഉള്‍പ്പെടുന്നു.

പെണ്‍കുട്ടികള്‍ ഏണി വെച്ച് പുറത്തു കടന്നതാണെന്നാണ് സംശയിക്കുന്നത്.ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News