26 C
Kottayam
Saturday, June 6, 2026

കൊച്ചിയില്‍ ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തില്‍ ജീവനക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ചു, ലൈംഗിക അതിക്രമം നടത്തി; സഹപ്രവര്‍ത്തകനെതിരെ കേസ്

Must read

കൊച്ചി: കൊച്ചിയില്‍ ആയുര്‍വേദ തിരുമ്മല്‍കേന്ദ്രത്തില്‍ ജീവനക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകനെതിരെ കേസ്. കേന്ദ്രത്തിലെ അജിത് നാരായണനെതിരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. അതേസമയം, തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയിട്ടും പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്ന് ജീവനക്കാരി വിമര്‍ശിച്ച് രംഗത്തെത്തി.

യുവതി മര്‍ദ്ദനത്തിന് ഇരയാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു. കലൂരിലെ ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തില്‍നിന്നുള്ള സിസിടിവി ദൃശ്യമാണ് പുറത്തു വന്നത്. സ്ഥാപനത്തിലെ ജീവനക്കാരിയെ സഹപ്രവര്‍ത്തകനായ അജിത്ത് നാരായണന്‍ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെയാണ്, ജീവനക്കാരിയുടെ പരാതിയില്‍ അജിത്തിനെതിരെ മര്‍ദ്ദിച്ചതിനും ദേഹോപദ്രവമേല്‍പ്പിച്ചതിനും കേസെടുത്തു.

എന്നാല്‍ മുഖത്തടിച്ച അജിത് തന്നെ കയറിപ്പിടിച്ചെന്നും യുവതി പരാതിപ്പെട്ടു. ലൈംഗിക അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പോലീസ് നിസാരവകുപ്പുകള്‍ ചുമത്തി പ്രതിയെ സംരക്ഷിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ നോര്‍ത്ത് പോലീസിന്റെ സമീപനത്തിനെതിരെ യുവതി കൊച്ചി ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് പരാതി നല്‍കി. അതേസമയം, അജിത്തിനെ പുറത്താക്കിയതായി ആയുര്‍വേദ ക്ലിനിക്ക് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week