ശൂ ശൂ ഡേറ്റ് ഡേറ്റ്; ആഷിക് അബുവിനെതിരെ വീണ്ടും പരിഹാസവുമായി സന്ദീപ് വാര്യര്‍

കൊച്ചി: കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സംവിധായകന്‍ ആഷിഖ് അബു നല്‍കിയ വിശദീകരണങ്ങളെ പരിഹസിച്ചു യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. സര്‍ക്കാരിനു കൈമാറിയ ചെക്കിലെ തിയതി ചൂണ്ടിക്കാട്ടിയാണു സന്ദീപിന്റെ പരിഹാസം. കരുണ പരിപാടിയിലൂടെ പിരിഞ്ഞുകിട്ടിയ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതു സംബന്ധിച്ച വിവരങ്ങള്‍ ആഷിഖ് അബു വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഫെബ്രുവരി പതിനാലിനു തുക കൈമാറിയെന്നാണു ചെക്കില്‍നിന്നു വ്യക്തമാക്കുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണു സന്ദീപ് ആഷിഖിന്റെ വിശദീകരണങ്ങള്‍ തള്ളുന്നത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയില്ലെന്ന വിവരാവകാശരേഖ സന്ദീപ് വാര്യരാണു പുറത്തുവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News