സന്ദീപ് നായര്‍ ഉപയോഗിച്ചിരുന്ന മാഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാര്‍ മലപ്പുറം സ്വദേശിയുടേത്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായര്‍ ഉപയോഗിച്ചിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ബെന്‍സ് കാര്‍ പൂനെയില്‍ ബിസിനസുകാരനായ മലപ്പുറം സ്വദേശുടേത്. മലപ്പുറം ജില്ലയിലെ എആര്‍ നഗര്‍ സ്വദേശിയായ ഉസ്മാന്‍ കാരാടന്റെ പേരിലുള്ളതാണ് കാര്‍.

മഹാരാഷ്ട്രയിലെ നാലിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉടമയുടെ നമ്പറായി നല്‍കിയത് ഏജന്റിന്റെ നമ്പറാണെന്നും വ്യക്തമായിട്ടുണ്ട്. കാറിന്റെ ഉടമസ്ഥനായ മലപ്പുറം സ്വദേശിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

അതേസമയം, സന്ദീപ് നായര്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. ആലപ്പുഴയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയിരിക്കുന്നത്. കനത്ത സുരക്ഷയില്‍ കാര്‍ കൊച്ചിയിലെത്തിക്കും. കാറില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില രേഖകളുള്ളതായാണ് സൂചന. വാഹനം അന്വേഷണ സംഘം വിശദമായി പരിശോധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News