ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍ഗോഡ്: ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തയ്യേനി സ്വദേശിയും ചുള്ളിക്കര അയറോട്ട് ഗ്രാഡിപള്ളയില്‍ ഓട്ടോ ഡ്രൈവറുമായ സന്ദീപിനെ (35) യാണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി മദ്യപിച്ചെത്തി സന്ദീപ് ഭാര്യ സവിതയുമായി വഴക്കുകൂടിയിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് രാജപുരം പോലീസെത്തി സവിതയെയും കുട്ടികളെയും അയല്‍വീട്ടിലാക്കുകയും രാവിലെ പ്രശ്നം ചര്‍ച്ച ചെയ്യാമെന്നും അറിയിച്ച് തിരിച്ചുപോവുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് സന്ദീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ചുള്ളിക്കരയില്‍ ബാര്‍ബര്‍ ജോലി ചെയ്തിരുന്നു. മക്കള്‍: ദേവാര്‍ജ്ജുനന്‍, ദേവാമൃത, ദേവപ്രിയ (മൂവരും കൊട്ടോടി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ്). തയ്യേനിയിലെ പരേതനായ സോമന്‍- സുശീല ദമ്പതികളുടെ മകനാണ്. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News