വൈഗയുടെ മരണം; വെളിപ്പെടുത്തലുകളുമായി സനു മോഹന്റെ സഹോദരന്‍

കൊച്ചി: മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയുടെ മരണവും പിതാവ് സനുമോഹന്റെ തിരോധാനവും സംബന്ധിച്ച് ദുരൂഹത തുടരുമ്പോള്‍ വെളിപ്പെടുത്തലുകളുമായി സനുവിന്റെ സഹോദരന്‍ ഷിനു മോഹന്‍ രംഗത്ത് എത്തി. വൈഗയുടെ മരണത്തില്‍ സനുമോഹന് പങ്കുണ്ടെന്ന് കരുതുന്നില്ല എന്നാല്‍ സംഭവത്തില്‍ മറ്റാര്‍ക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് ഷിനു മോഹന്‍ പറഞ്ഞു. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുടുംബത്തിന് വേണ്ടി ജീവിച്ചയാളാണ് സനുമോഹന്‍. പൂനെയില്‍ സാമ്പത്തിക ബാധ്യതകളും കേസുകളുമുണ്ടായിരുന്നു. 5 വര്‍ഷമായി ബന്ധുക്കളുമായി അടുപ്പമുണ്ടായിരുന്നില്ല. സനു മോഹന്റെ എറണാകുളത്തെ ചില ബന്ധങ്ങളില്‍ സംശയമുണ്ടെന്ന് പറഞ്ഞ ഷിനു വൈഗയുടെ മരണത്തിന് മൂന്ന് ദിവസം മുന്‍പ് സനു മോഹന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ ചിലര്‍ എത്തിയിരുന്നുവെന്നും വെളിപ്പെടുത്തി.

സനു മോഹന്‍ പണം നല്‍കാനുള്ള ആളുകളായിരുന്നു അത്. ഇക്കാര്യം സനു മോഹന്റെ ഭാര്യ തന്നോട് പറഞ്ഞിരുന്നു. വൈഗ സിനിമയിലും പരസ്യങ്ങളിലും അഭിനയിച്ച കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News