ഒറ്റപ്പാലത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് ബി.ജെ.പി

പാലക്കാട്: ഒറ്റപ്പാലത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 10 തിരിച്ചറിയല്‍ കാര്‍ഡുകളാണ് വഴിയരികില്‍ നിന്നു കണ്ടെത്തിയത്. സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപമാണ് സംഭവം.

കാര്‍ഡുകളില്‍ അധികവും കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ അഴിയന്നുര്‍ പ്രദേശത്തുള്ളവരുടെയാണ്. നാട്ടുകാരാണ് കാര്‍ഡുകള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് തെളിവാണിതെന്ന് ബി.ജെ.പി ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News