News
സാംസങ് ചെയര്‍മാന് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ
സിയോള്‍: സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയര്‍മാന്‍ ജയ് വൈ ലീക്ക് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ. അഴിമതി തെളിഞ്ഞതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയിലെ സിയോള്‍ ഹൈക്കോടതി ശിക്ഷ വിധിച്ചത്.
ദക്ഷിണ കൊറിയ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ഹൈക്ക് കൈക്കൂലി നല്‍കിയ സംഭവത്തില്‍ 52കാരനായ ലീയെ 2017ല്‍ ജയിലിലടച്ചിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കിയതിന് പിന്നാലെ ശിക്ഷയില്‍ ഇളവ് ലഭിച്ചു. കേസ് പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് സിയോള്‍ ഹൈക്കോടതിയിലേക്ക് മാറ്റി. ഇന്ന് ഹൈക്കോടതിയാണ് ലീക്ക് രണ്ടര വര്‍ഷത്തെ ശിക്ഷ വിധിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News