തടിച്ച വിക്കുള്ള പെണ്‍കുട്ടി, ആ കൗമാരക്കാരിയോട് പെര്‍ഫെക്ടാണെന്ന് പറയാന്‍ കഴിഞ്ഞിരുന്നു എങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്; സമീറ റെഡ്ഡി

വാരണം ആയിരം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ തെന്നിന്ത്യന്‍ താരമാണ് സമീറ റെഡ്ഡി. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. തന്റെ ചിത്രങ്ങളും വീഡിയോയും ഒക്കെ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ കൗമാരക്കാലത്തെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തടിച്ച വിക്കുള്ള പെണ്‍കുട്ടി ആയിരുന്നതിനാല്‍ തന്റെ ജീവിതം ദുഷ്‌ക്കരമായിരുന്നു എന്നാണ് സമീറ ചിത്രത്തോടൊപ്പം കുറിക്കുന്നത്.

”തടിച്ച വിക്കുള്ള പെണ്‍കുട്ടി ആയതിനാല്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചുള്ളയാളാണ് താനെന്നും, അതിനാല്‍ എന്റെ കുട്ടികളെ കൂടുതല്‍ കരുണയും ക്ഷമയുള്ളവരും ആക്കാന്‍ പ്രാപ്തരാക്കുകയാണ് താനെന്നും, എല്ലാവരും ഒരുപോലെയല്ല എന്ന സത്യം മനസിലാക്കി വ്യത്യസ്തതകളെ അംഗീകരികാണാമെന്നും താരം പറയുന്നു. ചെറുപ്പത്തില്‍ കേട്ട കുത്തു വാക്കുകളില്‍ തളരാതെ മുന്നോട്ടുപോകാന്‍ താന്‍ ഏറെ കഷ്ടപ്പെട്ടിരുന്നുവെന്നും നടി പറയുന്നു.

അന്നത്തെ കൗമാരക്കാരിയോട് അവള്‍ പെര്‍ഫെക്ടാണെന്ന് പറയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങള്‍ തികഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഒരു ലോകം സൃഷ്ടിച്ചിട്ടില്ലേ? നമ്മുടെ കുട്ടികളെയും അതേ ലോകത്തേക്ക് തന്നെയല്ലേ പറഞ്ഞു വിടുന്നതെന്നും താരം ചോദിക്കുന്നു. അതുകൊണ്ടു തന്നെ ശ്രദ്ധാലുക്കളാകുക, ബോധമുള്ളവരാകുക. മറ്റുള്ളവരോട് അനുകമ്പയുള്ളവരാകുക, എന്നും താരം തന്റെ കുറിപ്പില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News