നടി സമാന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായ. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോയമ്പത്തൂര്‍ ഇഷ യോഗ സെന്‍ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ 30 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സമാന്ത വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
വിവാഹത്തിന് ചുവന്ന സാരിയാണ് നടി ധരിച്ചത്. നിരവധിപേരാണ് നടിക്ക് ആശംസകൾ അറിയിച്ചത്. ഇന്ന് ഇരുവരും വിവാഹിതരാകുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നു. പിന്നാലെയാണ് സ്ഥിരീകരിച്ച് നടി തന്നെ രംഗത്തെത്തിയത്.
ഫാമിലി മാന്‍ അടക്കമുള്ള സിരീസുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ ഇരട്ട സംവിധായകരായ രാജ് ആന്‍ഡ് ഡികെയിലെ ഒരാളാണ് രാജ് നിദിമോരു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാജിനൊപ്പമുള്ള ഒരു ചിത്രം കഴിഞ്ഞ മാസം സമാന്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും വലിയ ആരാധക ശ്രദ്ധ നേടിയിരുന്നു. ഫാമിലി മാന്‍ സീസണ്‍ 2 ല്‍ സമാന്ത അഭിനയിച്ചിരുന്നു. ഇരുവരും ഉടന്‍ വിവാഹിതരാവുമെന്ന് ഞായറാഴ്ച രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. രാജിന്‍റെ മുന്‍ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയും ഇതോട് ചേര്‍ത്ത് വായിക്കപ്പെട്ടു. തിടുക്കമുള്ള ആളുകള്‍ തിടുക്കത്തോടെ കാര്യങ്ങള്‍ ചെയ്യുന്നു എന്നായിരുന്നു പ്രസ്തുത സ്റ്റോറി.
രാജ് നിദിമോരു ആദ്യ വിവാഹം വേര്‍പിരിഞ്ഞത് 2022 ലാണ്. സമാന്തയുടെയും രണ്ടാം വിവാഹമാണ് ഇത്. നടന്‍ നാഗ ചൈതന്യയുമായുള്ള സമാന്തയുടെ വിവാഹം 2017 ല്‍ ആയിരുന്നു. 2021 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.സാമന്തയും രാജും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. സാമന്തയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലെല്ലാം രാജ് നിദിമോരുവിന്റെ സാന്നിദ്ധ്യം കണ്ടുതുടങ്ങിയതോടെയാണ് ആരാധകരുടെ കണ്ണുകളിൽ ഇരുവരും ഉടക്കിയത്. ബോളിവുഡിൽ സംവിധായകനായി തിളങ്ങുന്ന രാജ് തിരുപ്പതി സ്വദേശിയാണ്.
2023 ല്‍ എത്തിയ ഖുഷി ആണ് സമാന്ത നായികയായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. വിജയ് ദേവരകൊണ്ട ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍. ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തെത്തിയ തെലുങ്ക് ഹൊറര്‍ കോമഡി ചിത്രം ശുഭത്തില്‍ സമാന്ത അതിഥി വേഷത്തില്‍ എത്തിയിരുന്നു.


