നമ്മൾ ജീവിക്കുന്നത് ഇന്ത്യയിൽ, അശ്ലീലവും നഗ്നതയും കാണിക്കുന്നത് അവസാനിപ്പിക്കണം, ഒടിടിയിൽ സെൻസറിംഗ് വേണമെന്ന് സൽമാൻ ഖാൻ

മുംബൈ:ഒ,ടി.ടി പ്ലാറ്റ്ഫോമുകളിലെ അശ്ലീല കണ്ടന്റുകൾക്കെതിരെ പരസ്യമായ നിലപാടുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ഒ.ടി.ടിയിലെ അശ്ലീലവും നഗ്നതയും കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് സൽമാൻ ഖാൻ പറഞ്ഞു. വൃത്തിയുള്ള കണ്ടന്റിലൂടെ മാത്രമേ കൂടുതൽ കാഴ്ചക്കാരെ കിട്ടൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒ.ടി.ടിയിൽ സെൻസർഷിപ്പ് ഏർപ്പെടുത്തേണ്ടതാണ്. 15-16 വയസുള്ള കുട്ടികൾക്ക് വരെ ഇത്തരം ഉള്ളടക്കങ്ങൾ ടി,വിയിൽ കാണാനാകും. പഠിക്കാനെന്ന് പറഞ്ഞ് ഫോൺ എടുത്ത് നിങ്ങളുടെ മക്കൾ ഇത്തരം കാര്യങ്ങൾ കാണുന്നതിനെ നിങ്ങൾ അംഗീകരിക്കുമോ എന്നും താരം ചോദിച്ചു. ഉള്ളടക്കം എത്ര വൃത്തിയുള്ളതാണോ അതിനനുസരിച്ച് കാഴ്ചക്കാർ ഉയരുമെന്നും സൽമാൻ പറഞ്ഞു.

നമ്മൾ ഇന്ത്യയിലാണ് ജീവിക്കുന്നത്. അതിരുകടന്ന് ഒന്നും ചെയ്യേണ്ടതില്ല. ഇത്തരം രംഗങ്ങൾ അഭിനയിക്കാൻ താത്പര്യമില്ലാത്തതിന്റെ പേരിൽ മാത്രം കഴിവുറ്റ അഭിനേതാക്കൾ തഴയപ്പെടുന്നെന്നും സൂപ്പർതാരം കൂട്ടിച്ചേർത്തു. സിനിമയ്ക്കും ടെലിവിഷനും സെൻസർഷിപ്പ് ഉണ്ടെങ്കിൽ എന്തുകൊണ്ട് ഒ.ടി.ടിയിലും ആയിക്കൂടാ എന്നും സൽമാൻ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News