വീഡിയോ എടുത്താൽ ഞാൻ സെൽഫോൺ തകർക്കും, ക്ഷേത്രദർശനത്തിനിടെ ആരാധകരോട് കയർത്ത് നയൻതാര

ചെന്നൈ: ക്ഷേത്രദർശനത്തിനിടെ ആരാധകരോട് കയർത്ത് തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര. കുംഭകോണത്തിനു സമീപമുള്ള മേലവത്തൂർ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മൻ ക്ഷേത്രത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻ എത്തിയത്.

താരത്തെ കാണാനായി നിരവധി ആരാധകരാണ് തടിച്ചുകൂടി. ഇതോടെ ശാന്തമായി ദർശനം നടത്താൻ നയൻതാരയ്ക്ക് കഴിഞ്ഞില്ല. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനു കഴിയാതെ വന്നതോടെ അവിടെയുള്ളവരോട് അൽപനേരം ശാന്തരായിരിക്കാൻ വിഘ്‌നേഷ് ശിവൻ ആവശ്യപ്പെട്ടു.

അമ്മൻ ക്ഷേത്രത്തിലെ പൂജകൾ പൂർത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. പിന്നീടു റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ കയറിയ നടിയെ പിന്തുടർന്ന് ആരാധകരും പാപ്പരാസികളും എത്തി. അതോടെ നയൻതാര വീണ്ടും ദേഷ്യപ്പെട്ടു. വീഡിയോ പകർത്തിയ ഒരാളോട് താൻ സെൽഫോൺ തകർക്കുമെന്ന് താരത്തിന് പറയേണ്ടി വന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News