സല്‍മാന്‍ ഖാന് വിദേശത്ത് ഭാര്യയും 17കാരിയായ മകളും! പ്രതികരണവുമായി നടന്‍

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ വിവാഹിതനാണെന്നും അദ്ദേഹത്തിന്റെ ഭാര്യയും 17 വയസുള്ള മകളും ദുബായിയില്‍ സ്ഥിരതാമസമാണെന്നും ആരോപണം. സാമൂഹിക മാധ്യമത്തില്‍ വന്ന ഒരു കമന്റ് സല്‍മാന്റെ സഹോദരന്‍ കൂടിയായ അര്‍ബാസ് ഖാനാണ് താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.

ഒരു സ്വകാര്യ ചാനലില്‍ അര്‍ബാസ് ഖാന്‍ നടത്തുന്ന ടോക്ക് ഷോയില്‍ അതിഥിയായെത്തിയതായിരുന്നു സല്‍മാന്‍. താരത്തിന്റെ ഭാര്യയുടെ പേര് നൂര്‍ എന്നാണെന്നും ഇവര്‍ക്ക് 17 വയസുള്ള ഒരു മകളുണ്ടെന്നും ഇവരെ കാണുന്നതിനു വേണ്ടിയാണ് സല്‍മാന്‍ ഖാന്‍ ഇടക്കിടക്ക് വിദേശ യാത്ര നടത്തുന്നതെന്നുമായിരുന്നു കമന്റ്.

കമന്റ് കേട്ട് ആദ്യം ഒന്ന് പകച്ച്പോയ സല്‍മാന്‍ പിന്നീട് ആരോപണം പൂര്‍ണമായും നിഷേധിച്ചു. താന്‍ ഇപ്പോഴും അവിവാഹിതനാണെന്നും ഇത്തരം കമന്റുകള്‍ താന്‍ നിത്യേന കേള്‍ക്കുന്നതിനാല്‍ ഇതൊന്നും അത്ര കാര്യമാക്കാറില്ലെന്നും സല്‍മാന്‍ പറഞ്ഞു. ഇത്തരക്കാര്‍ക്ക് ഈ വിവരങ്ങള്‍ എവിടെനിന്നും കിട്ടുന്നു എന്ന് തനിക്ക് അറിയില്ലെന്നും താരം പറഞ്ഞു.

താന്‍ തന്റെ ഒന്‍പതാം വയസു മുതല്‍ ഇന്ത്യയില്‍ ഗാലക്‌സി അപാര്‍ട്ട്‌മെന്റിലെ താമസക്കാരനാണെന്നും ആരോട് വേണമെങ്കിലും ഇതിനെകുറിച്ച് അന്വേഷിക്കാമെന്നും പറഞ്ഞു. സല്‍മാന്‍ ഖാനെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനോടൊന്നും താരം കാര്യമായി പ്രതികരിക്കാറില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News