24.2 C
Kottayam
Saturday, June 6, 2026

കോപ്പ കിരീട നേട്ടം,കേരളത്തിന് നന്ദി പറഞ്ഞ് അർജൻറീന

Must read

ന്യൂഡൽഹി:അര്‍ജന്റീനയുടെ കോപ്പ അമേരിക്ക കിരീടനേട്ടം ആഘോഷമാക്കിയവരാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന ഒരു പ്രധാന കിരീടം സ്വന്തമാക്കുന്നത്. മാത്രമല്ല, കരിയറില്‍ അവസാനകാലത്ത് എത്തിനില്‍ക്കുന്ന ഇതിഹാസതാരം ലിയോണല്‍ മെസിക്കും അന്താരാഷ്ട്ര ജേഴ്‌സിയില്‍ ഒരു കിരീടം അനിവാര്യമായിരുന്നു. സ്വപ്‌നനേട്ടം സ്വന്തമായപ്പോള്‍ ലോകമെമ്പാടമുള്ള അര്‍ജന്റീന ആരാധകര്‍ ആഘോഷിച്ചു. അതും ബ്രസീലില്‍ പോയി അവരെ തോല്‍പ്പിച്ചുകൊണ്ട്.

ലോകത്തോടൊപ്പം കേരളത്തിലെ അര്‍ജന്റൈന്‍ ആരാധകരും കോപ്പ നേട്ടം ആഘോഷമാക്കി. കേക്കുകള്‍ മുറിച്ചും ബൈക്ക് റാലി നടത്തിയുമൊക്കെയായിരുന്നു ആരാധകരുടെ ആഘോഷം. ഇപ്പോള്‍ ടീമിനെ പിന്തുണച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി അറിയിച്ചിരിക്കുകയാണ് ഇന്ത്യയിലെ അര്‍ജന്റീനയുടെ എംബസി.

നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ പറയുന്നതിങ്ങനെ… ”കോപ്പ അമേരിക്കയില്‍ അര്‍ജന്റീയെ പിന്തുണച്ച കേരളത്തിലെ ആരാധകരോട് കൃതജ്ഞത രേഖപ്പെടുത്തുകയാണ്. ടൂര്‍ണമെന്റ് തുടക്കം മുതല്‍ നിങ്ങള്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഉപാധിയില്ലാത്ത നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവുമെല്ലാം കിരീടനേട്ടത്തില്‍ പങ്കുവഹിച്ചു.” എംബസി വക്താക്കള്‍ വ്യക്തമാക്കി.

മരക്കാനയില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം.ഡി പോളിന്റെ പാസില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week