24 C
Kottayam
Wednesday, May 15, 2024

ബെവ്ക്യൂ ആപ്പ് കനത്ത തിരിച്ചടിയായി; ബിവറേജസിലെ മദ്യ വില്‍പ്പന മൂന്നിലൊന്നായി കുറഞ്ഞു, ലാഭം കൊയ്ത് ബാറുകള്‍

Must read

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യവിതരണത്തിനായി അവതരിപ്പിച്ച ബെവ്ക്യൂ ആപ് ബിവറേജസ് കോര്‍പ്പറേഷന് കനത്ത തിരിച്ചടിയാകുന്നു. ആപ്പിലൂടെ മദ്യം വിതരണം ചെയ്ത് തുടങ്ങിയ ശേഷം ബീവറേജസ് വഴിയുള്ള വില്‍പ്പന മൂന്നിലൊന്നായി ഇടിഞ്ഞെന്നും, ബാറുകള്‍ക്ക് വന്‍ നേട്ടമാണ് കൊയ്യുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ബെവ്‌കോ ജീവനക്കാരുടെ സംഘടന ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡിക്ക് കത്ത് നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളില്‍ പ്രതിദനം ശരാശരി 35 കോടിയുടെ വിപ്പനയാണുണ്ടായിരുന്നത്. ബാറുകളില്‍ ഇത് 10 കോടിയോളമായിരുന്നു.

അതേസമയം, ബവ്‌കോ ആപ് ബറുകളുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പാണുണ്ടാക്കിയത്. കഴിഞ്ഞ മാസം ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകള്‍ വഴി 380 കോടിയുടെ വില്‍പ്പനായാണ് നടന്നത്. എന്നാല്‍ വെയര്‍ഹൗസില്‍ നിന്നും ബാറുകള്‍ വഴി 766 കോടിയുടെ മദ്യം വിറ്റു. ഈ നില തുടര്‍ന്നാല്‍ ബെവ്‌കോയ്ക്ക് കെസ്ആര്‍ടിസിയുടെ സ്ഥിതിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ സംഘടന എം.ഡിക്ക് കത്തയച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week