33.4 C
Kottayam
Friday, April 26, 2024

ഇന്ത്യയിൽ നിന്നും 21 റിയാലിന് ഒമാനിലേക്ക് യാത്ര ചെയ്യാം,ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ച് സലാം എയർ

Must read

ബജറ്റ്​ വിമാനകമ്പനിയായ സലാം എയർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്കുള്ള സർവീസിന്​ പ്രത്യക നിരക്കുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് നിന്നും മസ്ക്കറ്റിലേക്കുള്ള സർവീസിന് 21 റിയാൽ (3,990 രൂപ) മാത്രമാണ് നിരക്കുള്ളത്. കോവിഡ് ഇൻഷുറൻസ് ഉൾപ്പെടെയുള്ള തുകയാണിത്. നവംബർ മാസം അവസാനം വരെ ഈ നിരക്കിൽ യാത്ര ചെയ്യാനാകുമെന്ന് സലാം എയർ അധികൃതർ അറിയിച്ചു. ടിക്കറ്റുകൾ www.salamair.com എന്ന വെബ്സൈറ്റ് വഴിയോ, ട്രാവൽ ഏജൻസികൾ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. കോഴിക്കോടിന് പുറമെ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും ഇതേ നിരക്കിൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week