മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന്‌ ഒളിമ്പിക്സ് യോ​ഗ്യത

റോം:ഇന്ത്യയുടെ മലയാളി നീന്തൽ താരം സജൻ പ്രകാശിന് ചരിത്രനേട്ടം. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാണ് സജൻ മത്സരിക്കുക.

27 കാരനായ സജൻ റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന താരങ്ങൾ ഉൾപ്പെടുന്ന എ വിഭാഗത്തിലാണ് സജൻ എത്തിയിരിക്കുന്നത്.200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ 1:56.48 സമയമാണ് ഒളിമ്പിക്സ് യോഗ്യത. റോമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 1:56.38 സമയം കൊണ്ട് ഒന്നാമതെത്തിയ സജൻ നേരിട്ട് യോഗ്യത ഉറപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News