നടൻ സൈനുദ്ദീന്റെ മകൻ വിവാഹിതനായി

മലയാളികളുടെ പ്രിയപ്പെട്ട നടൻ സൈനുദ്ദീന്റെ മകനും നടനുമായ സിനിൽ സൈനുദ്ദീൻ വിവാഹിതനായി. ഹുസൈനയാണ് വധു. വിവാഹ ചിത്രങ്ങൾ സിനിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

റ്റു ലെറ്റ് അമ്പാടി ടാക്കീസ് എന്ന ചിത്രത്തിലൂടെയാണ് സിനിൽ അഭിനയരം​ഗത്തെത്തുന്നത്. ഷെയ്ൻ നി​ഗം നായകനായെത്തിയ പറവ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തു.

കോണ്ടസ,ജോസഫ്,ഹാപ്പി സർദാർ തുടങ്ങിയവയാണ് സിനിൽ അഭിനയിച്ച ചിത്രങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News