24.7 C
Kottayam
Monday, June 8, 2026

ഗവർണർമാരെ ചാൻസലർ സ്ഥാനത്ത് നിയമിക്കേണ്ടെന്ന ശുപാർശയെ യുഡിഎഫ് സർക്കാർ പിന്തുണച്ചെന്ന് വെളിപ്പെടുത്തൽ

Must read

തിരുവനന്തപുരം: ചാൻസലർ പദവി (University Chancellor) ഗവർണറിൽ (Governor) നിന്നും മാറ്റണമെന്ന ശുപാർശയെ യുഡിഎഫ് സർക്കാർ പിന്തുണച്ചിരുന്നതായി വെളിപ്പെടുത്തൽ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി സർക്കാരും സർവകലാശാലകളിലെ നിയമനത്തെ ചൊല്ലി നേർക്കുനേർ നിൽക്കുന്നതിനിടെയാണ് സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റണമെന്ന ശുപാർശയെ നേരത്തെ യുഡിഎഫും പിന്തുണച്ചിരുന്നുവെന്ന് വ്യക്തമാവുന്നത്. 

ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണർമാരെ മാറ്റണമെന്ന് ജസ്റ്റിസ് എം.എം.പൂഞ്ചി കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഈ റിപ്പോർട്ടിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയപ്പോൾ ആണ് ഇക്കാര്യത്തിൽ അന്ന് കേരളം ഭരിച്ചിരുന്ന ഉമ്മൻ ചാണ്ടി സർക്കാർ നിലപാട് വ്യക്തമാക്കി കത്തയച്ചത്. ചാൻസർ പദവിയിൽ നിന്നും ഗവർണറെ മാറ്റണമെന്ന കമ്മീഷൻ ശുപാർശയെ പിന്താങ്ങിയ കേരളം സർവകലാശാലകളിലെ നിയമനത്തെ ചൊല്ലി സർക്കാരിനും ഗവർണർക്കുമിടയിലെ ഉരസൽ ഒഴിവാക്കാൻ ശുപാർശ നടപ്പാക്കുന്നതാണ് നല്ലതെന്ന നിലപാടാണ് സ്വീകരിച്ചത്.

- Advertisement -

- Advertisement -

അതേസമയം പഴയ ശുപാർശ ഇപ്പോൾ ചർച്ചയാക്കുന്നത് നിലവിലെ വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചാൻസലറായ ഗവർണറെ നോക്കുകുത്തിയാക്കി നിയമനങ്ങൾ നടത്തുന്നുവെന്നാണ് നിലവിലെ വിഷയം.ഇക്കാര്യത്തിൽ വിശദമായ ചർച്ച വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

- Advertisement -

 

ചാൻസലർ പദവി ഭരണഘടനാ പദവിയല്ലെന്നും സർക്കാരിന് വേണമെങ്കിൽ ഗവർണറെ ആ പദവിയിൽ നിന്നും നീക്കം ചെയ്യാനാവുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് പറഞ്ഞിരുന്നു.  നിയമസഭ പാസാക്കുന്ന ഒരു നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസറായി ഗവർണറെ അവരോധിച്ചത്. വേണമെങ്കിൽ ആ ചാൻസലർ പദവി വേണ്ടെന്ന് വയ്ക്കാൻ  നിയമസഭയ്ക്ക് സാധിക്കും. അതിന് ഞങ്ങളെ നിർബന്ധിക്കരുത് – സർവകലാശാല നിയമനവിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ചു കൊണ്ട് കാനം രാജേന്ദ്രൻ പറഞ്ഞു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week