CrimeKeralaNews

ദിലീപിന്‍റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച കേസ്, ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ ഹാക്കര്‍ സായ് ശങ്കർ, ഹൈക്കോടതിയിൽ ശബ്ദരേഖ ഹാജരാക്കി

കൊച്ചി: ദിലീപിന്‍റെ (Dileep) ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച കേസില്‍ ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ ഹാക്കര്‍ സായ് ശങ്കർ (Sai Shankar) ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാണ് സായ് ശങ്കർ ആരോപിക്കുന്നത്. തനിക്കെതിരെ തുടരെ കേസുകളെടുക്കുന്ന സാഹചര്യമാണെന്നും സായ് ശങ്കർ ഹൈക്കോടതിയില്‍ ആരോപിച്ചു. കോഴിക്കോട്ടെ സാമ്പത്തികത്തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് സായ് ഇക്കാര്യങ്ങൾ അറിയിച്ചത്.

ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രനെതിരെയാണ് സായ് ശങ്കറിന്‍റെ ആരോപണം. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കേസുകൾ വന്നുകൊണ്ടിരിക്കുമെന്ന് മോഹനചന്ദ്രൻ പറഞ്ഞതായി സായ് ശങ്കർ പറയുന്നു.

അതിനിടെ, എസ് പി മോഹനചന്ദ്രന്റെയും സായിയുടെ സുഹൃത്തിന്റെയും ഫോൺ സംഭാഷണം പുറത്ത് വന്നു. എന്താണ് പൊലീസ് പീഡനമെന്ന് കാണിച്ചല്ലെ പറ്റൂ എന്ന് എസ് പി പറയുന്ന സംഭാഷണമാണ് പുറത്ത് വന്നത്. ഹാജരാകാതിരുന്നാൽ കൂടുതൽ കേസുകൾ കണ്ടെത്താനാകുമെന്നും സംഭാഷണത്തിൽ പരാമർശമുണ്ട്. സംഭാഷണങ്ങളടങ്ങിയ പെൻഡ്രൈവ് സായ് ശങ്കർ ഹൈക്കോടതിയിൽ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button