റാണ ദഗ്ഗുബതി നായകനാകുന്ന തെലുങ്ക് ചിത്രം ‘വിരത പര്‍വം 1992’ ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. മുഷിഞ്ഞ വസ്ത്രം ധരിച്ച് ബസ്റ്റോപ്പില്‍ ഇരിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആദ്യം ഈ യുവതി ആരാണെന്ന് കണ്ടുപിടിക്കാന്‍ ആരാധകര്‍ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് അത് സായ് പല്ലവിയാണ് എന്നു മനസിലായി.
സാരി ധരിച്ച് ഒരു ബാഗുമായി തെലങ്കാനയിലെ വാരങ്കല്‍ പാര്‍ക്കല്‍ ബസ് സ്റ്റാന്ഡിലിരിക്കുകയാണ് സായ്. പുതച്ചുമൂടി നിരാശയോടെ ഇരിക്കുന്ന നടിയെ ആരും തിരിച്ചറിഞ്ഞില്ല. അടുത്തിരുന്നവര്‍ പോലും അവരവരുടെ കാര്യം നോക്കുകയാണ്. ബസ് സ്റ്റാന്‍ഡിന് ദൂരെയായി ക്യാമറ വെച്ചാണ് രംഗം ഷൂട്ട് ചെയ്തത്. സായ് പല്ലവി അല്‍പ്പനേരം ഇരുന്ന് എണീറ്റ് പോകുന്ന രംഗമാണ് പുറത്തുവന്നിരിക്കുന്നത്.