ദിവസവും ഉണരുന്നത് അശ്ലീല ദൃശ്യങ്ങള്‍ കണ്ടുകൊണ്ട്! വെളിപ്പെടുത്തലുമായി സാധിക
നിലപാടുകള്‍ തുറന്നു പറയുന്നതിലൂടെ ധാരാളം സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടുള്ള താരമാണ് സാധിക വേണുഗോപാല്‍. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ടമറുപടി കൊടുക്കുന്ന കാര്യത്തിലും താരം പിന്നിലല്ല. ഒരു മാസികയക്ക് അനുവദിച്ച അഭിമുഖത്തില്‍ സാധിക്ക നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലാകുന്നത്.
<p>തനിക്ക് പലരും അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയക്കാറുണ്ട്. എന്നും രാവിലെ ആരെങ്കിലും ഒക്കെ അയച്ച അശ്ലീല സന്ദേശങ്ങള്‍ കാണും. വാട്സാപ്പ് ഫേസ്ബുക് ഇന്‍സ്റ്റാഗ്രാം എല്ലാത്തിലും ഒരേ അവസ്ഥ. വീട്ടുകാരെ തെറി വിളിക്കുക. ഇത്തരത്തില്‍ ഉള്ള വസ്ത്ര ധാരണം കൊണ്ടാണ് തെറി വിളിക്കുന്നത് എന്ന് പറയുക, മിക്കവാറും ദിവസങ്ങളില്‍ പോലും ഇത്തരം സന്ദേശങ്ങള്‍ കണ്ടുകൊണ്ടാണ് ഉണരുന്നതെന്നും സാധിക പറയുന്നു.</p>
<p>മറച്ചു വെക്കേണ്ടതാണ് ശരീരം എന്ന തോന്നലാണ് ഇത്തരം കമന്റുകള്‍ ഇടാന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും എന്നാല്‍ അങ്ങനെ മറച്ചു വെയ്ക്കുമ്പോള്‍ കാണാന്‍ ഉള്ള കൗതുകം കൂടി അത് പീഡനമായേക്കും എന്നുമാണ് താരത്തിന്റെ അഭിപ്രായം. ജോലിയുടെ ഭാഗം ആയി ആണ് പലതരം വേഷങ്ങള്‍ ധരിക്കുന്നത് എന്നും അതൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സാധിക പറയുന്നു.</p>