27.6 C
Kottayam
Thursday, June 4, 2026

മഹാഭാരതവും രാമായണവും ശക്തിമാനും തുണച്ചു; റേറ്റിംഗില്‍ ഒന്നാമതായി ദൂരദര്‍ശന്‍

Must read

ന്യൂഡല്‍ഹി: മഹാഭാരതം, രാമായണം,ശക്തിമാന്‍ തുടങ്ങിയ പഴയ സീരിയലുകള്‍ പുന:സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ചതോടെ ദൂരദര്‍ശന്റെ ജനപ്രീതി കുതിച്ചുയരുന്നു. കഴിഞ്ഞ ആഴ്ച രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട ചാനല്‍ ദൂരദര്‍ശനാണ്. നിലവില്‍ ബാര്‍ക് റേറ്റിംഗില്‍ ഒന്നാമതാണ് ദൂരദര്‍ശന്‍. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 3 വരെയുള്ള കണക്കാണിത്.

<p>കഴിഞ്ഞ ഒരാഴ്ച കൊണ്ട് ചാനലിന്റെ പ്രേക്ഷകരുടെ എണ്ണത്തില്‍ 40000 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുലര്‍ച്ചെയും വൈകുന്നേരവുമുള്ള കണക്കാണിത്. രാമായണവും മഹാഭാരതവും രാവിലെയും വൈകുന്നേരവുമായാണ് സംപ്രേഷണം ചെയ്യുന്നത്. ദൂരദര്‍ശനൊപ്പം മറ്റ് സ്വകാര്യ ചാനലുകളുടെ കാഴ്ചക്കാരിലും കനത്ത വര്‍ധ വര്‍ധന ഉണ്ടായിട്ടുണ്ട്.</p>

<p>രാമായണം, മഹാഭാരത, ശക്തിമാന്‍, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, ഷാരൂഖ് ഖാന്‍ അഭിനയിച്ച സര്‍ക്കസ് തുടങ്ങി ഒട്ടേറെ പഴയ സീരിയലുകളാണ് ദൂരദര്‍ശന്‍ ലോക്ക് ഡൗണ്‍ കാലത്ത് വീണ്ടും സംപ്രേഷണം ചെയ്തത്. ഇതില്‍ രാമായണത്തിനും മഹാഭാരതത്തിനുമാണ് ഏറെ കാഴ്ചക്കാരുള്ളത്.</p>

<p>സണ്‍ ടിവിയാണ് പട്ടികയില്‍ രണ്ടാമത്. ദംഗല്‍, സോണി സബ്, സോണി മാക്‌സ് എന്നീ ചാനലുകള്‍ യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുണ്ട്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week