29.4 C
Kottayam
Friday, June 5, 2026

കൊറോണ വൈറസിനെ കുറിച്ച് തെറ്റായ വിവരം പങ്കുവെച്ച സംഭവത്തില്‍ ക്ഷമാപണവുമായി സാധിക വേണുഗോപാല്‍

Must read

തിരുവനനതപുരം: കൊറോണ വൈറസിനെക്കുറിച്ച് വസ്തുത വിരുദ്ധമായ ഫേസ്ബുക്ക് പോസിറ്റിട്ട സംഭവത്തില്‍ വിശദീകരണവുമായി മലയാളം ടെലിവിഷന്‍ താരം സാധിക വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റ് സാധിക പിന്‍വലിക്കുകയും ചെയ്തു.

താന്‍ ഈ പോസ്റ്റിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പേജ് കൈകാര്യം ചെയ്തിരുന്നത് പ്രൊമോട്ടര്‍മാരാണെന്നും എങ്കിലും തന്റെ പേജിലൂടെ വ്യാജമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും അതില്‍ ക്ഷമചോദിക്കുന്നതായും സാധിക പറഞ്ഞു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കൊവിഡ് വൈറസ് സംബന്ധിച്ച് സാധിക വേണുഗോപാല്‍ മാര്‍ച്ച് നാലാം തീയതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സാധിക പങ്കുവെച്ച പോസ്റ്റ് വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കി യൂണിസെഫ് മാര്‍ച്ച് അഞ്ചാം തിയതി തന്നെ രംഗത്തെത്തിയിരുന്നു.

”യൂണിസെഫിനെ ഉദ്ധരിച്ച് പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റ് വ്യാജമാണ് എന്നറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. യൂണിസെഫ് കംബോഡിയ അല്ല ഈ പോസ്റ്റിന്റെ ലേഖകന്‍. അറിയിപ്പുകള്‍ക്ക് യൂണിസെഫിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ മാത്രം പിന്തുടരുക”, സാധികയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് യൂണിസെഫ് ട്വീറ്റ് ചെയ്തു.

- Advertisement -

കൊറോണ വൈറസ് വലുപ്പത്തില്‍ 400-500 മൈക്രോ വ്യാസമുള്ളതിനാല്‍ ഏത് മാസ്‌കും അതിന്റെ പ്രവേശനത്തെ തടയുന്നു. അത് വായുവിലൂടെ പകരില്ല. പത്ത് മിനുറ്റ് മാത്രമെ കൊറോണ വൈറസിന് ആയുസുള്ളൂ തുടങ്ങിയ കാര്യങ്ങളാണ് സാധിക പോസ്റ്റില്‍ പറഞ്ഞിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week