ശബരിമല വിശാലബഞ്ച് രൂപീകരണം:സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ശബരിമല വിശാലബെഞ്ചിന്റെ രൂപീകരണം ചട്ടവിരുദ്ധമാണോ എന്നതില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ശബരിമല യുവതി പ്രവേശനവുമായ ബന്ധപ്പെട്ടുള്ള വിശല ബെഞ്ചിന്റെ രൂപീകരണത്തിലാണ് വിധി പറയുന്നത്. ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ വിശാല ബെഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ വാദിച്ചിരുന്നു. പുനഃപരിശോധന ഹര്‍ജികളില്‍ ആദ്യം തീര്‍പ്പ് കല്‍പ്പിക്കണമെന്നും നരിമാന്‍ ആവശ്യപ്പെട്ടിരുന്നു.

നരിമാന്റെ വാദത്തെ കേരള സര്‍ക്കാരും പിന്തുണച്ചിരുന്നു. വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറയുക. കേസില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയാക്കിയ കോടതി തിങ്കളാഴ്ച വിശാല ബെഞ്ചിലെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുമെന്നും ബുധനാഴ്ച മുതല്‍ അന്തിമവാദം കേള്‍ക്കല്‍ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News