പത്തനംതിട്ട: ശബരിമല മരക്കൂട്ടത്ത് കഴിഞ്ഞദിവസം മരം ഒടിഞ്ഞു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തെലങ്കാന സ്വദേശി രവി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് ഇന്ന് രാവിലെ തെലങ്കാനയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രിയാണ് മരം ഒടിഞ്ഞു വീണ് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റത്.
സംഭവത്തില്‍ പത്ത് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരക്കൂട്ടം ചന്ദ്രാനന്ദന്‍ റോഡിലായിരുന്നു അപകടം. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകരുടെ മുകളിലേക്ക് മരത്തിന്റെ ഒരുഭാഗം ഒടിഞ്ഞുവീഴുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ഫോഴ്‌സ്, പൊലീസ് സേനാംഗങ്ങള്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News