33.4 C
Kottayam
Tuesday, April 30, 2024

ശബരിമല മണ്ഡലകാലം: ഭക്തർക്ക് ഇത്തവണ കൂടുതൽ സൗകര്യങ്ങൾ

Must read

തിരുവനന്തപുരം:ശബരിമല ഇടത്താവളങ്ങളിൽ അയ്യപ്പഭക്തർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനം. അന്നദാനം, കുടിവെള്ള വിതരണം, വിശ്രമിക്കാനുള്ള സ്ഥലങ്ങൾ,ബാത്ത് റൂം, ടോയിലറ്റ് സൗകര്യങ്ങൾ എന്നിവ കൂടുതൽ ക്രമീകരിക്കാനും തീരുമാനമായി.
കൊല്ലവർഷം 1195-ലെ ശബരിമല മണ്ഡല-മകരവിളക്ക് മഹോൽസവത്തിന്റെ മുന്നൊരുക്കം സംബന്ധിച്ച് ഇന്ന് ചേർന്ന ദേവസ്വം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, അഡ്വ.എൻ.വിജയകുമാർ, ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, ചീഫ് എഞ്ചീനിയർമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർമാർ ,ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, വിവിധ ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
വഴിപാട് ഇനങ്ങളുടെ ലേല നടപടികൾ അന്തിമഘട്ടത്തിൽ ആണ്. ഇക്കുറി ലേല ഇനങ്ങളിൽ കുത്തക ലഭിക്കുന്നവർ ഉടമ്പടിയോടൊപ്പം ബാങ്ക് ഗ്യാരന്റി ഹാജരാക്കണമെന്ന് ആവശ്യപ്പെടും. ചുക്കുവെള്ള വിതരണത്തിന് ദിവസ വേതനക്കാരെ ഉടൻ നിയമിക്കും. ഇതിനായുള്ള
നടപടികൾ പൂർത്തിയായി വരുന്നു. ഭക്തർക്കായുള്ള അപകട ഇൻഷ്വറൻസ് പദ്ധതിയ്ക്ക് പുതിയ ഇ-ടെൻഡർ വിളിയ്ക്കാൻ തീരുമാനിച്ചു.ശബരിമലയിലും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും നടക്കുന്ന മരാമത്ത് ജോലികൾ സമയ ബന്ധിതമായി പൂർത്തിയാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week