ന്യൂഡല്‍ഹി: ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന് കേന്ദ്രത്തിന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ശബരിമലയിലെ ആചാര സംരക്ഷണം സംബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് അയ്യപ്പ ഭക്തരെ അപമാനിക്കും വിധത്തില്‍ വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ശബരിമലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ സംബന്ധിച്ച് നല്‍കിയ ഇക്കോടൂറിസം വികസന റിപ്പോര്‍ട്ടിലാണ് വനംവകുപ്പ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ നിന്നുണ്ടാകുന്ന ശരണം വിളികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വനപാതയിലൂടെയുള്ള യാത്രയും ശരണംവിളികളും പരിസ്ഥിതിയെ ബാധിക്കുമെന്നും അതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം റിപ്പോര്‍ട്ടിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ രംഗത്ത് വന്നു .