ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യ എന്ന പ്രയോഗം ആവര്‍ത്തിച്ച് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരിന്നു തുടക്കം. ഇന്ദിരാഗാന്ധിക്കുശേഷം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയാണു നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ധനവകുപ്പിന്റെയും ചുമതലയുണ്ടായിരുന്നു. രാജ്യത്തിന്റെ സാന്പത്തിക ചിത്രം വ്യക്തമാക്കി സാമ്പത്തിക സര്‍വേ വ്യാഴാഴ്ച പാര്‍ലമെന്റില്‍ ധനമന്ത്രി അവതരിപ്പിച്ചിരുന്നു. ആരോഗ്യം, കൃഷി, വ്യവസായം, പ്രതിരോധം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം തുടങ്ങിയ മേഖലകള്‍ക്കു ബജറ്റില്‍ മുന്‍ഗണന ലഭിക്കുമെന്നാണു റിപ്പോര്‍ട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News