27.6 C
Kottayam
Thursday, June 4, 2026

ദുരൂഹത നിറഞ്ഞ് എസ് വി പ്രദീപിൻറെ മരണം; അപകട ദൃശ്യം പുറത്ത്, സംശയ നിഴലിൽ നിരവധിയാളുകൾ

Must read

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തില്‍ ദുരൂഹത ഏറുമ്പോള്‍ സംശയത്തിന്റെ നിഴല്‍ ഏറെ പേരിലേക്ക് നീളുകയാണ്. ഒരേ ദിശയില്‍ വന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തുകൊണ്ട് എന്ന ചോദ്യമാണ് സംഭവം സ്വാഭാവിക അപകടമല്ല എന്നു വിലയിരുത്തുന്നതിന് അടിസ്ഥാനം. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ആരെങ്കിലും അപകടപ്പെടുത്തിയതായിരിക്കാം എന്ന സംശയമാണ് തിരുവനന്തപുരത്തെ മാധ്യമ ലോകം ഉയര്‍ത്തുന്നത്. അങ്ങനെയെങ്കില്‍ ആര്? രാഷ്ട്രീയക്കാരും മത നേതാക്കളും ബിസിനസ് പ്രമുഖരുമടക്കം നിരവധി ശത്രുക്കള്‍ പ്രദീപിനുണ്ടായിരുന്നു. എല്ലാവരും അതിശക്തര്‍. അതുകൊണ്ട് തന്നെ പ്രദീപിന്റെ അസ്വാഭാവിക മരണത്തില്‍ സംശയങ്ങള്‍ ഏറെയാണ്

ആര്‍ക്കെതിരെയും മുഖം നോക്കാതെ വാര്‍ത്ത കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു പ്രദീപ്.മുഖ്യമന്ത്രി പിണറായി വിജയനെ പ്രദീപ് വാർത്തകളിലൂടെ നിരന്തരം പ്രദീപ് ആക്രമിച്ചു. പിണറായിയെ വിമര്‍ശിച്ച്‌ നിരവധി വാര്‍ത്തകള്‍ അടുത്ത കാലത്തായി പ്രദീപ് ചെയ്തു. അവസാനം ചെയ്ത വാര്‍ത്തകളിലൊന്ന് പിണറായിയുടെ മകള്‍ വീണയേയും പുതിയ ഭര്‍ത്താവ് മുഹമ്മദ് റിയാസിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തികൊണ്ടുള്ളതായിരുന്നു.

കേന്ദ്രമന്ത്രി വി.മുരളീധരനായിരുന്നു പ്രദീപിൻ്റെ വിമർശനത്തിനിരയായ മറ്റൊരു വമ്പൻ നേതാവ്.പാർട്ടി പ്രവർത്തകയുമൊത്തുള്ള കേന്ദ്രമന്ത്രിയുടെ വിദേശയാത്രകൾക്കെതിരെ പ്രദീപ് നിരവധി വാർത്തകൾ നൽകിയിരുന്നു.

ബിലീവേഴ്‌സ് ചര്‍ച്ചിനെക്കുറിച്ചും കെ പി യോഹന്നാന്റെ സാമ്പത്തിക തിരിമറികളെക്കുറിച്ചും തുടര്‍ച്ചയായി വാര്‍ത്ത നല്‍കിയിരുന്നു. ഫ്ളവേള്‌സ് ടി വിയുടെ ശ്രീകണ്ഠന്‍ നായരെ വ്യക്തിപരമായി ഉന്നം വെച്ചു നല്‍കിയ വാര്‍ത്തയും ചര്‍ച്ചയായിരുന്നു.

- Advertisement -

മംഗളം ടിവി സിഇഒ അജിത് കുമാറിനെതിരെ നിരവധി വാര്‍ത്തകള്‍ പ്രദീപ് ചെയ്തു. മംഗളം തുടങ്ങുമ്പോള്‍ പ്രദീപും ഉണ്ടായിരുന്നു. വിവാദമായ ഹണി ട്രാപ് കേസില്‍ പ്രതിയായി ജയിലിലും കിടന്നു. മന്ത്രി ശശീന്ദ്രന്റെ രാജിയിലേക്ക് നീണ്ട കേസ് പിന്നീട് മംഗളം മാനേജ് മെന്റും സര്‍ക്കാറും ധാരണയിലെത്തി ഒതുക്കി. കുറ്റപത്രം പോലും നല്‍കിയില്ല. മന്ത്രി സഭയിലെ മറ്റൊരു പ്രമുഖനെതിരെയും വീഡിയോ തെളിവുകളുണ്ടെന്നു ബോധ്യപ്പെടുത്തിയായിരുന്നു ഒത്തു തീര്‍പ്പ് എന്ന ആരോപണം ഉണ്ടായി. ഹണി ട്രാപ് കേസില്‍ നിരപരാധികളാണെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രദീപും സഹപ്രവര്‍ത്തകനായിരുന്ന എം ബി സന്തോഷ് കുമാറും ഹൈക്കോടതിയെ സമീപിച്ചു. കേസ് പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും പ്രദീപ് തയ്യാറായില്ല.

- Advertisement -

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് എസ് വി പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം അപകടത്തില്‍പ്പെടുന്നത്. നേമം കാരയ്ക്കാമണ്ഡപത്ത് വച്ചാണ് വാഹനാപകടമുണ്ടായത്. കാരയ്ക്കാമണ്ഡപം സിഗ്‌നലിന് സമീപം പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ മറ്റൊരു വാഹനം ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഇത് വരെ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

Popular this week