32.4 C
Kottayam
Wednesday, November 13, 2024
test1
test1

COVID:വിമാന സർവീസുകൾക്ക് നിയന്ത്രണമില്ല, ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

Must read

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പരിശോധന. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്റീനിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, തത്കാലം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി.

ചൈനയേയും ജപ്പാനിനേയും ഉലച്ച കൊവിഡ് തരംഗം രാജ്യത്ത് എത്താതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കും. രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കും. അന്താരാഷ്ട്ര യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കാനും തീരുമാനമായി. 

ചൊവ്വാഴ്ച്ച രാജ്യത്തെ എല്ലാ ആശുപത്രികളിലും കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാനുള്ള പ്രത്യേക മോക്ഡ്രിൽ നടത്താനും നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ഒരു സർക്കാർ ആശുപത്രിയിൽ നേരിട്ടെത്തി മോക്ഡ്രിൽ നിരക്ഷിക്കും. മാസ്കും, സാമൂഹിക അകലവും ഉൾപ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇന്ന് നടക്കുന്ന ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ നിർദേശം നൽകുമെന്നാണ് സൂചന.

ജാഗ്രത കൂട്ടണമെന്ന് ആവർത്തിക്കുമ്പോഴും കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് തത്ക്കാലം കടക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിൻറെ നിലവിലെ നിലപാട്. ഒരാഴ്ച്ചത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും തുടർ നടപടി. വാക്സീനേഷൻ ഊർജ്ജിതമാക്കുന്നതിൻറെ ഭാഗമായി മൂക്കിലൂടെ നൽകുന്ന കൊവിഡ് വാക്സീൻ ഇന്ന് മുതൽ കൊവിൻ ആപ്പിൽ ലഭ്യമാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Taliban appoint ‘Acting Consul’ India🎙 ഇന്ത്യയിൽ കോൺസുൽ തുറന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം; പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ആക്ടിംഗ് കോൺസലിനെ നിയമിച്ചതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, വിഷയത്തിൽ ഇന്ത്യ ഔദ്യോ​ഗിക പ്രതികരണം നടത്തിയിട്ടില്ല. മാനുഷിക വിഷയങ്ങളിൽ ഇന്ത്യ...

Amaran🎙 അമരന്‍ സിനിമയ്ക്കെതിരെ എസ്ഡിപിഐ പ്രതിഷേധം; കമല്‍ഹാസന്‍റെ കോലം കത്തിച്ചു

ചെന്നൈ: ശിവകാർത്തികേയൻ നായകനായി എത്തിയ അമരൻ വന്‍ വിജയമാണ് തീയറ്ററില്‍ നേടുന്നത്. കമൽഹാസന്‍റെ രാജ് കമൽ ഫിലിംസ് ഇന്‍റര്‍നാഷണലാണ് ചിത്രം നിര്‍മ്മിച്ചത്. അതേ സമയം കഴിഞ്ഞ ദിവസം ചെന്നൈയിലെ രാജ് കമൽ ഫിലിംസ്...

Archbishop of Canterbury Resigns🎙 വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമം മറച്ചുവച്ചു;കാന്റർബറി ആർച്ച് ബിഷപ് രാജി വച്ചു

ലണ്ടൻ: വേദപഠന ക്ലാസിലെ വിദ്യാർത്ഥികൾക്കായുള്ള സമ്മർ ക്യാംപുകളിൽ പ്രായപൂർത്തിയാകാത്തവർക്കെതിരെ ലൈംഗിക അതിക്രമം.  അറിഞ്ഞിട്ടും വിവരം പൊലീസിനെ കൃത്യസമയത്ത് അറിയിക്കാൻ തയ്യാറായില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതിന് പിന്നാലെ ഗ്ലോബൽ ആംഗ്ലിക്കൻ കമ്മ്യൂണിയൻ ആത്മീയ നേതാവും ചർച്ച്...

N Prasanth IAS 🎙‘വള്ളത്തിന്റെ അമരത്തില്ലെങ്കിലും കമ്പനിയുടെ യാത്രയില്‍ കൂടെ കാണും’ മാതൃഭൂമി കത്തിച്ച ജീവനക്കാരെ അഭിവാദ്യം ചെയ്ത്‌ പ്രശാന്ത്

തിരുവനന്തപുരം: 'വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാന്‍ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയില്‍ കൂടെത്തന്നെ കാണും' - വിവാദത്തില്‍ ഒപ്പംനിന്നതിന് കേരളാ അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ (കാംകോ) ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് എംഡി എന്‍.പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക്...

E P Jayarajan autobiography 🎙 ഇ പി ജയരാജൻ്റെ പുസ്തകം ഇന്ന് പ്രസിദ്ധീകരിക്കില്ല; നിർമ്മിതിയിൽ സാങ്കേതിക പ്രശ്നമെന്ന് ഡി സി ബുക്‌സ്

തിരുവനന്തപുരം: കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജൻ്റെ പുസ്തകത്തിന്റെ പ്രസാധനം ഡി സി ബുക്‌സ് നീട്ടിവച്ചു. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് പ്രസിദ്ധീകരണം നീട്ടി വച്ചിരിക്കുന്നു എന്നാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.