പൗരത്വ നിയമം: കേരളത്തിൽ പ്രചാരണത്തിന് ആർ.എസ്.എസ്, റാലിയിൽ അമിത് ഷാ പങ്കെടുക്കും

പൗരത്വ നിയമ ഭേദഗതിയെ കേരളത്തിൽ റാലി നടത്താൻ തീരുമാനിച്ച് ആര്‍എസ്എസ്-ബിജെപി. കേന്ദ്ര അമിത് ഷാ റാലിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. മലബാറില്‍ റാലി നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്. ഇതിനായി ഈ മാസം 15ന് ശേഷം അമിത് ഷാ കേരളത്തിൽ എത്തുമെന്നാണ് വിവരം. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധങ്ങൾ കനത്തതോടെയാണ് നിയമത്തിന് അനുകൂലമായ പ്രചാരണം നടത്താൻ ബി.ജെ.പിയും ആര്‍.എസ്.എസും തീരുമാനിച്ചത്.

 

പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതിഷേധിക്കട്ടെയെന്നും അമിത് ഷാ രാജസ്ഥാനിലെ ജോദ്പൂരിൽ പറഞ്ഞു. ഇതുവരെ നിയമമെന്താണെന്ന് രാഹുൽ ബാബ പഠിച്ചിട്ടില്ല. രാഹുൽ ബാബ ആദ്യം നിയമത്തിന്‍റെ പകർപ്പ് വായിക്കട്ടെ. ഇനി ഇറ്റാലിയനിലാക്കി പരിഭാഷപ്പെടുത്തിത്തരണോ? അതിനും സർക്കാർ തയ്യാറാണെന്നും പഠിച്ചുവന്നാൽ എവിടെ വച്ചും പരസ്യ സംവാദത്തിന് ഒരുക്കമാണെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നുവെന്നും അമിത് ഷാ ചോദിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News