Home-bannerKeralaNews

മരട് പാെളിയ്ക്കൽ 11 ന് തന്നെ തുടങ്ങും, 10 ന് മോക്ക് ഡ്രിൽ,പൊളിയ്ക്കൽ കാണാൻ ജനങ്ങൾക്ക് പ്രത്യേക സൗകര്യം

കൊച്ചി: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുൻപ് മോക്ഡ്രിൽ നടത്തും. ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റമില്ല. ജനുവരി പതിനൊന്നിന് ആല്‍ഫ ടവറുകളും എച്ച്‌ടുഒയും പൊളിക്കും. പന്ത്രണ്ടിന് മറ്റ് ഫ്ലാറ്റുകളും പൊളിക്കും. ഫ്ളാറ്റ് പൊളിക്കുന്നതിന്റെ തലേദിവസം മോക്ഡ്രിൽ നടത്തും. ഫ്ളാറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ സ്വീകരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച്‌ അന്തിമ തീരുമാനത്തിലെത്തുന്നതിന് വേണ്ടി ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ യോഗം ചേർന്നിരുന്നു. പൊളിക്കുന്നത് കാണാന്‍ എത്തുന്നവര്‍ക്ക് പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കാനും യോഗം തീരുമാനിച്ചു.

ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കും. 2000 ആളുകളെ ഇപ്രകാരം ഒഴിപ്പിക്കേണ്ടി വരും. കിടപ്പുരോഗികളെ മാറ്റുന്നതിന് മെഡിക്കല്‍ സംഘത്തിന്റെ സഹായം സ്വീകരിക്കും. പ്രദേശത്ത് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്.

 

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker