23.9 C
Kottayam
Thursday, June 4, 2026

നാരായണഗുരു ചട്ടമ്പി സ്വാമിയുടെ ശിഷ്യനെന്ന് ആര്‍എസ്എസ് മുഖപത്രം; എതിര്‍പ്പുമായി ശ്രീനാരായണ സമൂഹം

Must read

കൊച്ചി:നാരായണഗുരു ചട്ടമ്പിസ്വാമികളുടെ ശിഷ്യനാണെന്ന് പരമാര്‍ശിച്ച ആര്‍എസ്എസ് മുഖപത്രം കേസരിയുടെ ലേഖനത്തിനെതിരെ വിമര്‍ശനവുമായി ശ്രീനാരായണ സമൂഹം രംഗത്ത്. ഈ മാസം 14ന് പുറത്തിറങ്ങിയ കേസരി മാസികയുടെ ലക്കത്തിനെതിരെയാണ് വിമര്‍ശനം. കെജി സുധീര്‍ ശൂരനാട് എഴുതിയ ജ്ഞാനാന്വേഷകനായ വിദ്യാധിരാജന്‍ എന്ന ലേഖനത്തിലാണ് നാരായണഗുരു ചട്ടമ്പിസ്വാമികളുടെ ശിഷ്യനാണെന്ന് പരാമര്‍ശിക്കുന്നത്.

ലേഖനം വിവാദമായ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ കൂടിയായ എസ്എന്‍ഡിപി ഭാരവാഹി കേസരിയ്ക്കുമുന്നില്‍ പരാതി ഉന്നയിച്ചിരുന്നു. തന്റെ അറിവോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാക്കി കേസരി പത്രാധിപര്‍ അയച്ച ഓഡിയോ ക്ലിപ്പ് പുറത്തെത്തിയിരുന്നു.

വിയോജനക്കുറിപ്പ് നല്‍കിയാല്‍ വേണമെങ്കില്‍ പ്രസിദ്ധീകരിക്കാമെന്ന് പത്രാധിപര്‍ പറയുന്നത് ഓഡിയോ ക്ലിപ്പില്‍ വ്യക്തമായി കേള്‍ക്കാം. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് എതിര്‍പ്പുമായി ശ്രീനാരായണ സമൂഹം രംഗത്തെത്തിയത്.

ഗുരുവിനെ അപമാനിക്കാന്‍ ശ്രമിക്കുന്ന സവര്‍ണ്ണകൂട്ടത്തില്‍ നിന്ന് ഈഴവരും തിയ്യരും ഇറങ്ങിപ്പോകണമെന്ന ആഹ്വാനവുമായി ഈഴവ തിയ്യ സഭ ജനറല്‍ സെക്രട്ടറി നെടുമം ജയകുമാര്‍ രംഗത്തെത്തിയതും വിവാദമായിരുന്നു. ഗുരുനിന്ദ നടത്തിയ കേസരിയേയും ആര്‍എസ്എസിനേയും ബഹിഷ്‌കരിക്കണെമെന്നാണ് ഗുരുഭക്തര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആവശ്യപ്പെടുന്നത്.

- Advertisement -

എന്നാല്‍ കൊവിഡ് കാലമായതിനാല്‍ വിവാദ ലേഖനമുള്ള മുഴുവന്‍ കോപ്പികളും അച്ചടിച്ച് കഴിഞ്ഞില്ലെന്നും വായനക്കാര്‍ക്ക് ഇ മെയിലില്‍ കൈമാറിയ കോപ്പികളിലൂടെയാണ് വിവരം പുറത്തുവന്നതെന്നും എഡിറ്റര്‍ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week