ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം; വഴുതിവീണ യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: കയ്യില്‍ രണ്ട് ബാഗുമായി ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവേ വഴുതിവീണ യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. റെയില്‍വെ പോലീസ് കോണ്‍സ്റ്റബിളിന്റെ സമയോചിത ഇടപെടലാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ട്രെയിനിന്റെ വാതിലിലുള്ള കമ്പിയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കവെയാണ് യാത്രക്കാരന്റെ കാല്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ അകപ്പെട്ടത്.

ട്രെയിനിന്റെ വാതില്‍പ്പടിയില്‍ കാല്‍വയ്ക്കാന്‍ പറ്റാതെ തെന്നി താഴെ വീണു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കാലു പോയ യാത്രക്കാരനെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരനും പ്ലാറ്റ്ഫോമിലുണ്ടായ മറ്റൊരു യാത്രക്കാരനുമാണ് പിടിച്ചു കയറ്റിയത്. ട്രെയിനിനൊപ്പം കുറച്ചു ദൂരം നീങ്ങിയ ഇയാളെ പോലീസുകാരന്‍ കൂടെ ഓടി കയ്യില്‍ പിടിച്ചു വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

രക്ഷിക്കുന്നതിനിടെ നിലത്തുവീണ കോണ്‍സ്റ്റബിള്‍ വീണ്ടും ഏഴുന്നേറ്റ് ഓടിച്ചെന്ന് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. രാത്രിയിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ റെയില്‍വെ തന്നെ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു.

rp

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News