റോയ് കെ പൗലോസിന് സീറ്റില്ല, ഇടുക്കിയിൽ കോൺഗ്രസ് പിളർപ്പിലേക്ക്

തൊടുപുഴ:ഡിസിസി മുൻ പ്രസിഡൻ്റ് റോയ് കെ പൗലോസിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇടുക്കി കോൺഗ്രസ്സിൽ കൂട്ടരാജി ഭീഷണി. ഡിസിസി ഭാരവാഹികളടക്കം അറുപതിലധികം പേരാണ് രാജിവെക്കാനൊരുങ്ങുന്നത്.

സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് 5 ബ്ലോക്ക് പ്രസിഡന്റുമാർ, 40 മണ്ഡലം പ്രസിഡന്റുമാർ, 15 ഡിസിസി ഭാരവാഹികൾ, കെ എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നിവർ രാജിവയ്ക്കാൻ തയ്യാറായിക്കഴിഞ്ഞു. റോയ് കെ പൗലോസിൻ്റെ വീട്ടിൽ സംഘം യോഗം ചേരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News