EntertainmentKeralaNews

ആസിഫ് അലിയ്ക്ക്‌ റോളക്സ് വാച്ച്; സര്‍പ്രൈസ് സമ്മാനവുമായി മമ്മൂട്ടി

കൊച്ചി:മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘റോഷാക്ക്’.  വേറിട്ട ഒരു സിനിമാ കാഴ്‍ച എന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. ‘റോഷാക്കി’നെ അഭിനന്ദിച്ച് താരങ്ങളടക്കം രംഗത്ത് എത്തിയിരുന്നു. ‘റോഷാക്കി’ന്റെ വിജയാഘോഷത്തില്‍ ആസിഫ് അലിക്ക് മമ്മൂട്ടി ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയതാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുന്നത്.

ആസിഫ് അലിക്ക് സര്‍പ്രൈസായി വിജയാഘോഷ ചടങ്ങില്‍ മമ്മൂട്ടി റോളക്സ് വാച്ചാണ് സമ്മാനിച്ചത്. ‘വിക്രം’ വൻ വിജയമായപ്പോള്‍ കമല്‍ഹാസൻ സൂര്യക്ക് റോളക്സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെ കുറിച്ച് സൂചന നല്‍കിയത്. ആസിഫ് അലിക്ക് പണമൊന്നും കൊടുത്തില്ല.

റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്ന് ആസിഫ് അലി ചോദിച്ചിരുന്നുവെന്നും പറഞ്ഞായിരുന്നു സര്‍പ്രൈസായി മമ്മൂട്ടി സമ്മാനം നല്‍കിയത്. ആസിഫ് അലിക്ക് അപ്രതീക്ഷിതമായിരുന്നു അത്. എന്തെങ്കിലും പറയൂ എന്ന് അവതാരക അഭ്യര്‍ഥിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്‍ത് ആസിഫ് അലി സ്റ്റേജ് വിട്ടിറങ്ങുകയായിരുന്നു.  കണ്ണുകള്‍ കൊണ്ട് മാത്രം അഭിനയിച്ച ആസിഫ് അലിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് വലിയ അംഗീകാരമാണെന്നും നേരത്തെ മമ്മൂട്ടി പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ സഞ്‍ജു ശിവ്‍റാം, ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയപ്പോള്‍ ആസിഫ് അലി അതിഥി താരമായിരുന്നു. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബാദുഷയാണ്.

ഡാര്‍ക് ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് തിയറ്ററുകളിൽ എത്തിച്ചത്. കൊച്ചിയിലും ദുബൈയിലുമായിട്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്.

കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ്, പിആർഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്. കേരളത്തില്‍ 219 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button